ചെറുശ്ശേരി മുസ്ലിയാരുടെ മരണത്തില്‍ കാന്തപുരത്തിന്റെ പോസ്റ്റ്... വൈറല്‍
കോഴിക്കോട്: കേരളത്തിലെ ഭൂരിപക്ഷം സുന്നി മുസ്ലീങ്ങളും രണ്ട് സംഘടനകള്‍ക്ക് കീഴിലാണ് അണി നിരക്കുന്നത്. ഇകെ സുന്നി എന്നും എപി സുന്നി എന്നും ആ സംഘടനകള്‍ അറിയപ്പെടുന്നു. അതില്‍ ഇകെ സുന്നി വിഭാഗത്തിന്റെ നേതാവാണ് കഴിഞ്ഞ ദിവസം അന്തരിച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍.
എപി സുന്നികളും ഇകെ സുന്നികളും തമ്മിലുള്ള ആശയപരമായ ശത്രുതയും തര്‍ക്കങ്ങളും പ്രസിദ്ധമാണ്. കാന്തപുരത്തിന്റെ നേതൃത്തില്‍ എപി വിഭാഗം തിരുകേശ പള്ളി ഉണ്ടാക്കാന്‍ നീക്കം നടത്തിയപ്പോള്‍ അതിനെ ഏറ്റവും അധികം എതിര്‍ത്തത് ഇകെ വിഭാഗം ആയിരുന്നു.
എന്നാല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അന്തരിച്ചപ്പോള്‍ ആ ദു:ഖത്തില്‍ ഏവരും പങ്കാളികളായി. ചെറുശ്ശേരി മുസ്ലിയാരുടെ മരണത്തില്‍ കാന്തപുരം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഏറെ സ്വീകരിയ്ക്കപ്പെടുകയും ചെയ്തു.

ചെറുശ്ശേരി മുസ്ലിയാര്‍
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉമല(ഇകെ വിഭാഗം) ജനറല്‍ സെക്രട്ടറി ആയിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 72 വയസ്സായിരുന്നു.

കാന്തപുരം
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ(എപി വിഭാഗം) ജനറല്‍ സെക്രട്ടറിയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.

തര്‍ക്കം, പിളര്‍പ്പ്
ഒറ്റ സംഘടനായിരുന്നു ആദ്യം. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് എപി, ഇകെ വിഭാഗങ്ങളായി പിളര്‍ന്നത്. തുടര്‍ന്നങ്ങോട്ട് രണ്ട് സംഘടകളും തമ്മില്‍ വലിയ ആശയ സംഘര്‍ഷങ്ങളാണ് ഉണ്ടായിട്ടുള്ളത്.

മരണമെത്തിയപ്പോള്‍
അഭിപ്രായ വ്യത്യാസം കാണിയ്‌ക്കേണ്ടത് മരണ സമയത്തല്ല. ചെറുശ്ശേരി മുസ്ലിയാര്‍ അന്തരിച്ചപ്പോള്‍ കാന്തപുരം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇതിന് തെളിവ്.

കാന്തപുരം എഴുതിയത്
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ വിടപറഞ്ഞു. നാഥന്‍ ആഖിറം വെളിച്ചമാക്കിക്കൊടുക്കട്ടേ- ആമീന്‍.... ഇതായിരുന്നു കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വലിയ സ്വീകാര്യത
ഫേസ്ബുക്കില്‍ കാന്തപുരം എഴുതിയ വാക്കുകള്‍ക്ക് സുന്നി സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. അതില്‍ ഇകെ-എപി വ്യത്യാസം ഒന്നുമില്ല.

തിരുകേശം
തിരുകേശ വിവാദത്തില്‍ ഇരുവശങ്ങളിലായി നിന്ന് നേര്‍ക്കുനേര്‍ പൊരുതിയവര്‍ ഇപ്പോള്‍ കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരുമിച്ചാണ് ദു:ഖം രേഖപ്പെടുത്തുന്നത്.

ലൈക്കും ഷെയറും
പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേയ്ക്കും ലൈക്ക് ഏഴായിരം കവിഞ്ഞു. മൂവായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തു. രണ്ടായിരത്തിലധികം പേര്‍ കമന്റുകള്‍ എഴുതി.
|
കാന്തപുരത്തിന്റെ പോസ്റ്റ്
ഇതാണ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications