Get Updates
Get notified of breaking news, exclusive insights, and must-see stories!

കേട്ടിട്ട് കാന്തപുരം പോലും ഞെട്ടിക്കാണും... ഇങ്ങനെ അപമാനിക്കാമോ ഉസ്താദിനെ?ട്രോളുകള്‍ കൊണ്ട് പൊങ്കാല

കാന്തപുരത്തെ പരിഹസിക്കുന്ന ട്രോളുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസംഗത്തിന്റെ കാന്തിക ശബ്ദം കാരണം ഏഴ് സൗണ്ട് ബോക്‌സുകള്‍ കരിഞ്ഞു പോയി എന്നാണ് ഒരു സഖാഫി പ്രസംഗിച്ചത്. സത്യത്തില്‍ കാന്തപുരത്തെ പ്രകീര്‍ത്തിക്കണം എന്ന് മാത്രമേ അദ്ദേഹം ഉദ്ദേശിച്ചുകാണുകയുള്ളൂ.... പക്ഷേ എന്താണ് സംഭവിച്ചത്?

ഈ വീഡിയോ ഇപ്പോള്‍ കാന്തപുരം മുസ്ലിയാര്‍ കണ്ടാല്‍ പോലും പുച്ഛിച്ച് തള്ളുകയേ ഉള്ളൂ. കാരണം അത്രയ്ക്കല്ലേ തള്ള്. മഴുത്തുള്ളിയുടെ വേഗം കുറക്കുന്ന പടച്ചോനെ കുറിച്ച് പ്രസംഗിച്ച പണ്ഡിതന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ആവശ്യത്തിലധികം കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണിത്.

അതിനും മുമ്പായിരുന്നു സ്വര്‍ഗത്തില്‍ പോയി കര്‍ത്താവിനെ കണ്ട് സംസാരിച്ച് തിരിച്ചുവന്ന ഷാരോണിനെ സോഷ്യല്‍ മീഡിയ കൊന്ന് തിന്നില്ല എന്നേ ഉള്ളൂ...ഇപ്പോള്‍ കാന്തപുരത്തിന്റെ അവസ്ഥ അതിലും ദയനീയമാണ്.

 അടുത്തിരുന്നാല്‍

അടുത്തിരുന്നാല്‍

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്ന സമയത്ത് സ്പീക്കറിന്റെ അടുത്തിരുന്നാല്‍ സംഭവിക്കുക ഇതാണത്രെ. അറിയാത്ത കാര്യങ്ങള്‍ക്ക് ട്രോള് കിട്ടുന്നത് കാന്തപുരത്തിന് തന്നെ.

 സൈലന്റ് ട്രോള്‍

സൈലന്റ് ട്രോള്‍

കാന്തപുരത്തിന്റെ പ്രസംഗം ഫോണില്‍ കേട്ടാല്‍ ഫോണിന്റെ സ്പീക്കര്‍ പോലും അടിച്ചുപോകും എന്നാണ് മറ്റ് ചിലരുടെ പരിഹാസം.

 സുരക്ഷ വേണം

സുരക്ഷ വേണം

കാന്തപുരത്തിന്റെ പ്രസംഗം നടക്കുന്ന സ്ഥലത്ത് സ്പീക്കര്‍ സ്ഥാപിക്കാന്‍ പോകുന്ന സാങ്കേതിക വിദഗ്ധരാണത്രെ ഇവര്‍. എന്തൊക്കെ കാണണം.

 നിലവിളിച്ചാല്‍

നിലവിളിച്ചാല്‍

സാധാരണ കാന്തിക ശബ്ദം കൊണ്ട് സൗണ്ട് ബോക്‌സ് കരിഞ്ഞുപോയി. അപ്പോള്‍ ഉറക്കെ നിലവിളിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഫയര്‍ഫോഴ്‌സിനെ വിളിക്കേണ്ടിവരും!!!!

 അതുക്കും മേലെയോ?

അതുക്കും മേലെയോ?

ഗാലക്‌സ് നോട്ട് സെവന്‍ പൊട്ടിത്തെറിക്കാന്‍ ഒരു കാന്തിക ശബ്ദം പോലും വേണ്ടതില്ല. പിന്നെയാണ്!!!

കാഴ്ചകള്‍

കാഴ്ചകള്‍

കാന്തപുരം പ്രസംഗിക്കുന്ന സമയത്തുള്ള കാഴ്ചകളാണത്രെ... മൈക്കിന് വലിയ കുഴപ്പമില്ല, ആംപ്ലിഫയര്‍ ഇത്തിരി ഞെട്ടിയിട്ടുണ്ട്. ബോക്‌സിന്റെ അവസ്ഥ...

ഉഡായിപ്പ്

ഉഡായിപ്പ്

ഇങ്ങനെയൊക്കെ ചിലര്‍ പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ ഉഡായിപ്പ് എന്ന വിളി തന്നെ കേള്‍ക്കേണ്ടിവരും. ആരും വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല.

നനഞ്ഞ തീപ്പെട്ടി

നനഞ്ഞ തീപ്പെട്ടി

കാന്തിക ശബ്ദം കൊണ്ട് ഏഴ് സൗണ്ട് ബോക്‌സുകള്‍ കരിച്ചു കളഞ്ഞില്ലേ... അപ്പോള്‍ ഒരു നനഞ്ഞ തീപ്പെട്ടി കത്തിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ലല്ലേ.

പൊരുതാനാവാതെ

പൊരുതാനാവാതെ

v1981 ല്‍ മധ്യ കേരളത്തിലെ ഒരു പൊതുപരിപാടി യിലെ ഘനഗാംഭീര്യ ശബ്ദത്തോട് പൊരുതി നില്‍ക്കാനാവാതെ ഗിറ്റാറില്‍ നിന്ന് തീ പാറുന്ന ദൃശ്യം!!!

 ഇതാണോ അത്

ഇതാണോ അത്

കാന്തിക ശക്തിയോറിയ പ്രഭാഷണം നടത്തി തിരിച്ചുപോകുന്ന മതപണ്ഡിതന്റെ ചിത്രമാണത്രെ ഇത്. കാന്തപുരം എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പൊങ്കാല!!!

ചെസ്സ് മത്സരം

ചെസ്സ് മത്സരം

ഇതിപ്പോള്‍ യോദ്ധയിലെ ചെസ്സ് മത്സരം പോലെ ആയി. ഒരാള്‍ മഴത്തുള്ളിയുടെ സ്പീഡ് കുറച്ച്. മറ്റൊരാളിതാ സ്പീക്കര്‍ കരിച്ചിരിക്കുന്നു!!!

 അങ്ങനെ സംഭവിച്ചാല്‍

അങ്ങനെ സംഭവിച്ചാല്‍

സാംസങ് ഗാലക്‌സി നോട്ട് സെവനില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നു. അപ്പോഴതാ കാന്തപുരം നടന്നു വരുന്നു. എന്ത് സംഭവിക്കും?

 ഒടുക്കത്തെ ട്രോള്‍

ഒടുക്കത്തെ ട്രോള്‍

കാന്തപുരം പ്രസംഗിച്ചപ്പോള്‍ രഒരു സ്ഥലത്ത് തീപ്പിടിത്തമുണ്ടായത്രെ. അത് അറിഞ്ഞ് മഴത്തുള്ളി വേഗം ദൈവത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞത് എന്താണെന്നോ... ഒറ്റ ദിവത്തേയ്‌ക്കെങ്കിലും സ്പീഡ് ഒന്ന് കൂട്ടിത്തരണം എന്ന്!!!

ഇഷ്ടപ്പെട്ട സിനിമ

ഇഷ്ടപ്പെട്ട സിനിമ

കാന്തപുരം ഉസ്താദിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ്? മമ്മൂട്ടിയുടെ ലൗഡ് സ്പീക്കര്‍ എന്നാണത്രെ!!!

 പരിഹാസം

പരിഹാസം


സത്യത്തില്‍ ആളുകള്‍ കൂവിവിളിച്ചപ്പോഴാണത്രെ സൗണ്ട് ബോക്‌സുകള്‍ പൊട്ടിയത്. കാന്തപുരത്തിന്റെ പ്രസംഗം കേട്ടിട്ടില്ലാത്ത ആളാണെന്ന് തോന്നുന്നു.

 തകര്‍ത്ത് കളഞ്ഞല്ലോ

തകര്‍ത്ത് കളഞ്ഞല്ലോ

പ്രസംഗവും നടത്തി ഏഴ് സൗണ്ട് ബോക്‌സും തകര്‍ത്ത് തരിപ്പണമാക്കി വരുന്ന കാന്തപുരവും കൂട്ടരും ആണത്രെ ഇത്.

ഫയര്‍ഫോഴ്‌സ്

ഫയര്‍ഫോഴ്‌സ്

ഇനിയിപ്പോള്‍ കാന്തപുരത്തെ പ്രസംഗിക്കാന്‍ വിളിച്ചാല്‍ ഫയര്‍ഫോഴ്‌സിനെ കൂടി വിളിക്കേണ്ടി വരുമോ എന്നാണ് സംശയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+