കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് നടക്കുന്ന പെട്രോൾ പമ്പ് സമരത്തിൽ കണ്ണൂർ ജില്ലയിലെ പമ്പുകൾ പങ്കെടുക്കില്ല

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: ഇന്ന് നടക്കുന്ന പെട്രോൾ പമ്പ് പണിമുടക്കിൽ നിന്ന് കണ്ണൂർ ജില്ലയിലെ പമ്പുകൾ വിട്ടുനിൽക്കും. ജീവനക്കാർക്കും ഉടമകൾക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേർസ് അസോസിയേഷനാണ് സമരം സംഘടിപ്പിക്കുന്നത്. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് ഉൾപ്പെടെ കേട്ടു കാര്യങ്ങൾ കണക്കിലെടുത്താണു സമരത്തിൽനിന്നു വിട്ടു നിൽക്കുന്നതെന്നു ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. രാമചന്ദ്രൻ പറഞ്ഞു.

petrol

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണു സംസ്ഥാനതലത്തിൽ പെട്രോൾ പമ്പുകൾ സമരം പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ എല്ലാ പമ്പുകളും പതിവു പോലെ തുറന്നു പ്രവർത്തിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. ഇന്ധനമില്ലാതെ വാഹനങ്ങൾ മുടങ്ങുന്നത് ഉൾപ്രദേശങ്ങളിലും മറ്റും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു കടുത്ത ദുരിതത്തിന് ഇടയാക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കണ്ണൂർ കൂടാതെ മലപ്പുറം ജില്ലയിലെ പമ്പുകൾ സമരത്തിൽ പങ്കെടുക്കുന്നില്ല.

ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദം വേണ്ട; പശ്ചാത്യ സംസ്ക്കാരം അനുകരിക്കേണ്ട, എംഎൽഎയുടെ ഉപദേശം!ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദം വേണ്ട; പശ്ചാത്യ സംസ്ക്കാരം അനുകരിക്കേണ്ട, എംഎൽഎയുടെ ഉപദേശം!

English summary
kanuur district petrol pumps should not participate in petrol pump strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X