• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അക്രമാസക്തമായി കന്‍വാര്‍ യാത്ര; 70 മുസ്ലിംകുടുംബങ്ങള്‍ നാടുവിട്ടു, യുപിയില്‍ കലാപ സാധ്യത,റെഡ്കാര്‍ഡ്

  • By Desk

ശ്രാവണ മാസത്തില്‍ ഉത്തരാഘണ്ഡിലെ വിവിധ ക്ഷേത്രങ്ങളിള്‍ സന്ദര്‍ശനം നടത്തി ഗംഗാജലം കൊണ്ടുവരുന്നതിന് നടത്തുന്ന യാത്രയാണ് കന്‍വാര്‍ തീര്‍ത്ഥയാത്ര. മുന്‍വര്‍ഷങ്ങളിലേത് പോലെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഈ വര്‍ഷവും ഒരുക്കിയിരുന്നെങ്കിലും പലയിടങ്ങളിലും ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

മുള്‍ക്കിരീടം കോണ്‍ഗ്രസ്സിന് തന്നെ; ഐക്യം ഐക്യം സിന്ദാബാദ്; കോണ്‍ഗ്രസ്സിനെ ട്രോളി എ ജയശങ്കര്‍

കഴിഞ്ഞ ദിവസം തീര്‍ത്ഥാടകര്‍ക്കിടയിലൂടെ കടന്നുപോവാന്‍ ശ്രമിച്ച കാര്‍ തല്ലിത്തകര്‍ത്തിരുന്നു. കമ്പും പൈപ്പും കല്ലും ഉപയോഗിച്ച് തീര്‍ത്ഥാടകര്‍ തകര്‍ക്കുകായിരുന്നു. ഉത്തര്‍പ്രദേശില്‍ ഭീതി വിതച്ചു കൊണ്ടാണ് കന്‍വാര്‍ തീര്‍ത്ഥയാത്ര തുടരുന്നത്. അതീവ സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് അക്രമത്തെ തുടര്‍ന്ന് പോലീസ് സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്.

കാറ് തകര്‍ത്തത്

കാറ് തകര്‍ത്തത്

കഴിഞ്ഞ വര്‍ഷം വര്‍ഗ്ഗീയ കലാപം നടന്ന മുസഫര്‍ നഗറിലായിരുന്നു തീര്‍ത്ഥാടകര്‍ കാറ് തകര്‍ത്തത്. അക്രമത്തില്‍ നിന്നും യാത്രക്കാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

വീഡിയോ

കാര്‍ അക്രമിക്കുന്നു

റെഡ് കാര്‍ഡ്

റെഡ് കാര്‍ഡ്

ഡല്‍ഹിയിലെ മാട്ടിനഗറില്‍ അക്രമം നടത്തിയ രണ്ട് കന്‍വാര്‍ തീര്‍ത്ഥാടകരെ ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രയ്ക്കിടെ അക്രമം ഉണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുസ്ലിം കുടുംബങ്ങള്‍

മുസ്ലിം കുടുംബങ്ങള്‍

പോലീസ് തന്നെ അക്രമസാധ്യത റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ഉത്തര്‍പ്രദേശിലെ ബറൈലി ജില്ലയിലെ ഖൈലം ഗ്രാമത്തിലെ 70 ഓളം മുസ്ലിം കുടുംബങ്ങള്‍ നാടുവിട്ടുപോയി. ഇവര്‍ക്ക് സുരക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സുരക്ഷ കിട്ടുന്നില്ലെപരാതികള്‍ ഉയരുന്നുണ്ട്.

ബോണ്ടില്‍

ബോണ്ടില്‍

റെഡ്കാര്‍ഡ് നല്‍കിയതിന് പുറമേ ഹിന്ദുക്കളും മുസ്ലിങ്ങളുമടങ്ങുന്ന ഇരുന്നൂറ്റി അന്‍പതോളം വരുന്ന കുടുംബങ്ങളെ കൊണ്ട് പോലീസ് അഞ്ചു ലക്ഷം രൂപയടെ ബോണ്ടില്‍ ഒപ്പിവെപ്പിച്ചിട്ടുണ്ട്. യാത്രക്കിടെ അക്രമമുണ്ടാക്കിയാല്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് നല്‍കിയ റെഡ്കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദളിത് യുവാവ്

ദളിത് യുവാവ്

മീററ്റില്‍ ദളിതര്‍ കന്‍വാര്‍ യാത്രകണ്ടതിന്റെ പേരില്‍ രജ്പുത് വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ കഴിഞ്ഞ ദിവസം ഒരു ദളിത് യുവാവ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ മൂന്ന് രജ്പുത് വിഭാഗക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

വീഡിയോ

പോലീസ് വാഹനം അക്രമിക്കുന്നു

തീര്‍ത്ഥയാത്ര

തീര്‍ത്ഥയാത്ര

ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്ക് ശിവഭക്തര്‍ നടത്തുന്ന തീര്‍ത്ഥയാത്ര 13 ദിവസം നീണ്ടു നില്‍ക്കും. മുസ്ലിം കുടുംബങ്ങള്‍ ഒഴിഞ്ഞു പോയതിനെ തുടര്‍ന്ന് സംഘര്‍ഷം ഭയന്ന് പല നോണ്‍വെജ് ഹോട്ടലുകളും വെജിറ്റേറിയന്‍ ആക്കിയിട്ടുണ്ട്. അല്ലാത്തവര്‍ ഹോട്ടലുകള്‍ അടച്ചിട്ടു.

ഹോട്ടലുകള്‍

ഹോട്ടലുകള്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ കന്‍വാര്‍ യാത്രയുടെ പതിമൂന്നാം ദിവസം മാത്രമായിരുന്നു ഹോട്ടലുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കില്‍ ഈ വര്‍ഷം 13 ദിവസങ്ങളിലും നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

പോലീസ്

പോലീസ്

ഇതു മൂലം വന്‍നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. എന്നാല്‍ കടകളടയ്ക്കാന്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് മീററ്റ് അസിസ്റ്റന്റ് പോലീസ് പോലീസ് സൂപ്രണ്ട് കുമാര്‍ റണ്‍ വിജയ് സിങ്് പറഞ്ഞു. ആളുകള്‍ സ്വന്തം നിലയക്കാണ് കടയടക്കുന്നത്, അതൊരു പൊതുരീതിയാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനം പരിശോധിക്കണം

വാഹനം പരിശോധിക്കണം

അക്രമസാധ്യതയുള്ളതിനാല്‍ കാന്‍വാര്‍ യാത്രികരുടെ വാഹനം പരിശോധിക്കണമെന്ന് ഉത്തരാഖണ്ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് അഭ്യന്തര സെക്രട്ടറിമാര്‍ക്ക് കത്തെഴുതിരിയിരുന്നു. തീര്‍ത്ഥാടകരില്‍ നിന്ന് തൃശൂലം, ഹോക്കി സ്റ്റിക്കുകള്‍, ബേസ് ബോള്‍ ബാറ്റുകള്‍, പൈപ്പുകള്‍ എന്നിവ പിടച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

വീഡിയോ

തീര്‍ത്ഥാടകര്‍ക്ക് പുഷ്പവൃഷ്ടി നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍

ആഭ്യന്തരവകുപ്പിന്റെ ചുമതല ജയരാജന് നല്‍കിയേക്കും; ഇപിയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ

English summary
Kanwar Yatra: As annual pilgrimage concludes today amid violence and vandalism, a primer on Kanwariyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X