ആശുപത്രിയിലെത്തും മുമ്പേ കല്പന യാത്രയായി... കല്പനയുടെ മരണം ഇങ്ങനെ
ഹൈദരാബാദ്: കരള്‍ രോഗത്തിന് അടിമയായിരുന്ന കല്പന എന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൃദയ വാള്വിന് തകരാറുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇതൊന്നും മിക്കവര്‍ക്കും അറിയില്ലായിരുന്നു. തമിഴ്-തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോള്‍ ഇത്തരം ഒരു ദുരന്തം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ ചിത്രീകരണത്തിനിടെ കല്പന ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 25 ന് രാവിലെ ആബോധാവസ്ഥയില്‍ കണ്ടെത്തിയ കല്പന ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു. എങ്ങനെ ആയിരുന്നു കല്പനയുടെ അവസാന ദിനം...

തമിഴ്-തെലുങ്ക് ചിത്രം
നാഗാര്‍ജ്ജുന നായകനായ തമിഴ്-തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് കല്പന ഹൈദരാബാദില്‍ എത്തിയത്.

ഹോട്ടല്‍ മുറിയില്‍
ഹൈദരാബാദിലെ എബോളി ഹോട്ടലില്‍ ആയിരുന്നു കല്പന താമസിച്ചിരുന്നത്.

നാല് മണിയ്ക്ക്
പുലര്‍ച്ചെ നാല് മണിയ്ക്ക് തന്നെ കല്പന ഉറക്കം ഉണര്‍ന്നിരുന്നു. ചിത്രീകരണത്തിനായി പുറത്ത് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.

ആറരയ്ക്ക്
കല്പനയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതയായി കിടക്കുന്നത് കണ്ടത് എന്നാണ് കല്പനയുടെ സഹായി പറയുന്നത്.

കളിപ്പിയ്ക്കുകയാണോ...
പറഞ്ഞുപറ്റിച്ച് തമാശയുണ്ടാക്കുന്ന രീതിയുണ്ട് കല്പനയ്ക്ക് . റൂമില്‍ നിന്ന് പുറത്ത് വരാന്‍ വൈകിയപ്പോള്‍ സഹായി കരുതിയത് ഇങ്ങനെ ആയിരുന്നു. എന്നാല്‍ മുറിയില്‍ എത്തിയപ്പോള്‍...

ബോധരഹിത
റൂംബോയിക്കൊപ്പം ചെന്ന് നോക്കിയപ്പോള്‍ കണ്ടത് ബോധരഹിതയായി കിടക്കുന്ന കല്പനയെ ആണ്. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അപ്പോളോ ആശുപത്രിയിലേയ്ക്ക്
ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ കല്പന മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഹൃദയാഘാതം
കല്പന മരിച്ചത് ഹൃദയാഘാതം മൂലം ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications