കാപ്പാട് തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി
കോഴിക്കോട് : കാപ്പാടു നിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. കാണാതായ ആള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
കാപ്പാട് കണ്ണംപീടിക രാജീവനാണ് മരിച്ചത്. കാണാതായ കാപ്പാട് സ്വദേശി സഹദേഹവനുവേണ്ടിയുള്ള തിരിച്ചില്‍ തുടുരുകയാണ്. ശനിയാഴ്ച ഏഴുപേരുമായ മീന്‍പിടിക്കാന്‍ പോയ ബോട്ട് വൈകിട്ട് ആറരയോടെ കാപ്പാട് തെക്ക കണ്ണന്‍ കടവില്‍ വച്ച് മണല്‍ത്തിട്ടയില്‍ വച്ച് ഇടിച്ചു മറിയുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ മറ്റ് മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. രാജീവന്റെ ജഡം ഞായറാഴ്ച പുലർച്ചെ പുതിയാപ്പയില്‍ മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങുകയായിരുന്നു.












Click it and Unblock the Notifications