കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരക്കുന്നത്ത് വീട് ഇനി പൊന്നാനിയുടെ ദേശീയ പൈതൃകഭവനം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നും കേളപ്പജി, ദേശീയ രക്തസാക്ഷി കെ.വി ബാലകൃഷ്ണമേനോന്‍, കെവിരാമന്‍ മേനോന്‍ എന്നിവരുടെ കര്‍മ്മ കേന്ദ്രവുമായിരുന്ന പൊന്നാനി കാരക്കുന്നത്ത് തറവാട് ഇനി പൊന്നാനിയുടെ ദേശീയ പൈതൃക ഭവനം. 1921 -ല്‍ ബ്രിട്ടീഷ് പട്ടാളം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ മൂന്ന് സ്വാതന്ത്ര്യസമര സേനാനികളില്‍ ഡോക്ടര്‍ പഠനം പാതിയിലുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലേക്കെടുത്തുചാടിയ കെ.വി ബാലകൃഷ്ണമേനോന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് രോഗബാധിതനായി മരണപ്പെട്ടു.

karakunath

കാരക്കുന്നത്ത് വീടിന്റെ ദേശീയ പൈതൃക പ്രഖ്യാപന ചടങ്ങില്‍ നിന്ന്

1932 -ല്‍ കസ്തൂര്‍ബാ ഗാന്ധി രണ്ടാഴ്ചക്കാലം താമസിച്ചപ്പോള്‍ഉപയോഗിച്ച ചര്‍ക്കയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് പൈതൃക പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ചരിത്രവചന ഫലകവും ശ്രീനി ചെറുകാട്ടുമന വരച്ച കസ്തൂര്‍ഭാ ഗാന്ധിയുടെ ഛായാചിത്രവും പ്രമുഖ ഗാന്ധിയന്‍ പരമേശ്വര ശര്‍മ്മ അനാച്ഛാദനം ചെയ്തു. സി.അഷ്റഫ് രചിച്ച പുസ്തകം മണ്ണ് മനുഷ്യന്‍ മഹാത്മാ ചര്‍ക്കയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കാരക്കുന്നത്ത് വീടിനെ പുഷ്പവൃഷ്ടി നടത്തി വലയം ചെയ്തു. അടുക്കളത്തോട്ട പ്രചാരകനായ പ്രേമാനന്ദന്‍ പൈതൃകഭവനത്തില്‍ ആദരപൂര്‍വ്വം ഒരു വാഴ നട്ടു. കമലാമേനോന്‍, ഗണേഷ് പൊന്നാനി, കെ.പി രാജന്‍, ഇബ്രാഹിം പൊന്നാനി, എ.കലാം, നാസര്‍ കമ്മാലിക്ക, കൗണ്‍സിലര്‍ ഹസ്സന്‍ കോയ, സുരേന്ദ്രന്‍ പൊന്നാനി, ദിനു പുഴമ്പ്രം, ബാബു തേറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

English summary
karakunath home will be the national heritage home of ponnanni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X