കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരമനയിലെ ഏഴുമരണവും കൊലപാതകം.... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധു, പരാതി നല്‍കി

Google Oneindia Malayalam News

തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി. ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. അതേസമയം ഇവരുടെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ഇതാണ് വെളിപ്പെടുത്തലോടെ സജീവമായിരിക്കുന്നത്.

ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാനത്തെ മരണവും നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം കൂടത്തായ് കേസിലെ ഓരോ മരണവും ഇതേ രീതിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ സൂക്ഷ്മതയോടെ കേസിനെ നേരിടാനാണ് പോലീസിന്റെ ശ്രമം. അതേസമയം കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും വന്നിട്ടുണ്ട്്.

ഏഴും കൊലപാതകം

ഏഴും കൊലപാതകം

കരമനയിലെ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിലും സ്വത്ത് കൈമാറ്റത്തിലുമാണ് ബന്ധു കൂടിയായ പ്രസന്നകുമാരി പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് കൊലപാതകമാണെന്ന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘം പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മരണത്തില്‍ സംശയങ്ങളുണ്ടെന്ന് പ്രതികരിച്ചിട്ടുണ്ട്. കുളത്തറ കൂടത്തില്‍ കുടുംബാംഗങ്ങളായ ഏഴുപേരാണ് 17 വര്‍ഷത്തിനിടയില്‍ മരിച്ചത്.

മരിച്ചത് ഇവര്‍

മരിച്ചത് ഇവര്‍

ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ തന്നെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണശേഷം സ്വത്തുക്കള്‍ രക്തബന്ധമില്ലാത്ത രണ്ടാളുടെ പേരിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് ആദ്യ പരാതി. നാട്ടുകാരനായ അനില്‍കുമാറാണ് ആദ്യ പരാതി നല്‍കിയത്. ഇതില്‍ വ്യാജ വില്‍പ്പത്രം തയ്യാറാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ട് പേര്‍ മാനസിക രോഗികള്‍

രണ്ട് പേര്‍ മാനസിക രോഗികള്‍

ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരില്‍ ജയമോഹനും ജയപ്രകാശും മാനസിക രോഗികളായിരുന്നുവെന്ന് പ്രസന്നകുമാരി പറയുന്നു. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇവര്‍ക്ക് അസുഖമുള്ളത് മറയ്ക്കാന്‍ അവരുടെ ചികിത്സാ രേഖകള്‍ കത്തിച്ച് കളഞ്ഞു. ഇവരുടെ പേരില്‍ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരും സംഘവും ഇത് ചെയ്തതെന്ന് തനിക്ക് സംശയമുണ്ടെന്ന് പ്രസന്നകുമാരി വ്യക്തമാക്കി.

പരാതിക്ക് കാരണം

പരാതിക്ക് കാരണം

17 വര്‍ഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളില്‍ ഗൃഹനാഥന്‍ ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകന്‍ ഉണ്ണികൃഷ്‌നും ഉള്‍പ്പെടും. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പ്രസന്നകുമാരി. ഇവരുടെ മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശി. പ്രകാശ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രകാശ് ഇപ്പോള്‍ ബംഗളൂരുവിലാണ് ഉള്ളത്.

സംശയം ഇങ്ങനെ

സംശയം ഇങ്ങനെ

ഗോപിനാഥന്‍ നായരുടെ മകന്‍ ജയമോഹന്റെ സഹോദരപുത്രന്‍ ജയപ്രകാശിന്റെ മരണത്തിലാണ് പ്രസന്നകുമാരി സംശയം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ മരിച്ച് കിടക്കുമ്പോള്‍ തന്നെ തനിക്ക് സംശയം തോന്നിയിരുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെ സംശയം വര്‍ധിച്ചു. പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോള്‍ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തി. ആ ഭൂമി ഭാഗം വെക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നും പ്രസന്നകുമാരി പറഞ്ഞു.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നില്‍ ഈ വീട്ടിലെ കാര്യസ്ഥനാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ജയമോഹനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടും അയല്‍ക്കാരെ പോലും അറിയിക്കാതെ ഇയാളെ മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാം ഇഷ്ടദാനം

എല്ലാം ഇഷ്ടദാനം

പരാതിക്കെതിരെ രവീന്ദ്രന്‍ നായര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വത്തുക്കള്‍ ജയമാധവന്‍ നായര്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണ്. ജയമാധവന്‍ നായരെ പരിചരിച്ചത് ഞാനാണ്. ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ യാതൊരു ദുരൂഹതയുമില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പരാതിക്ക് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. അതേസമയം വില്‍പ്പത്രം വ്യാജമാണെന്ന് കേസിലെ സാക്ഷിയും ഈ വീട്ടിലെ ജോലിക്കാരിയുമായി ലീല പഞ്ഞു. വില്‍പ്പത്രമെന്ന് അറിയാതെയാണ് ഒപ്പിട്ടത്. ഇത് വീട്ടുടമ ജയമാധവന്‍ ജീവിച്ചിരിക്കെയാണെന്നും ലീല പറഞ്ഞു.

മാനനഷ്ടക്കേസ് നല്‍കും

മാനനഷ്ടക്കേസ് നല്‍കും

തനിക്കെതിരെ ഗൂഢാലോചനയാണ് നടന്നതെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു. കുടുംബത്തിലെ ചിലരും പുറത്ത് നിന്നുള്ള ചിലരും ഗൂഢാലോചന നടത്തി. അവര്‍ക്കെതിരെ താന്‍ മാനനഷ്ടക്കേസ് നല്‍കും. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോള്‍ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹത പറഞ്ഞ് വരുന്നത്. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ നോക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ ആരോപിച്ചു. ജയപ്രകാശിനെ താനും ജയമാധവനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖത്തിന്റെ കാര്യം അടുത്ത വീട്ടുകാരെ അറിയിച്ചിരുന്നു. രാവിലെ താന്‍ കാണാനായി എത്തിയപ്പോഴആണ് ജയമാധവന്‍ നായര്‍ വീണ് കിടക്കുന്നത് കണ്ടതെന്നും രവീന്ദ്ര നായര്‍ പറഞ്ഞു.

കൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടികൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടി

English summary
karamana death relative gives complaint against worker raveendran nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X