• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരമന കൂടത്തിൽ കുടുംബത്തിലും മരണം; മൃതദേഹങ്ങൾ കത്തിച്ചത് വെല്ലുവിളി, രാസ പരിശോധന ഫലം വേണമെന്ന് പോലീസ്

തിരുവനന്തപുരം: കരമന കൂടത്തായി കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത അന്വേഷിക്കാനായി രാസ പരിശോധനാ ഫലം ആവശ്യപ്പെട്ട് പോലീസ്. ഇതിനായി മെഡിക്കൽ കോളേജിന് പോലീസ് കത്ത് നൽകി. ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലമാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക ദുരൂഹത സംശയിക്കാവുന്നത് രണ്ട് മരണങ്ങളിലാണെന്നാണ് പോലീസിന്റെ വാദം. മൃതദേഹങ്ങൾ കത്തിച്ച് കള‍ഞ്ഞതിനാൽ തന്നെ അന്വേഷണം വെല്ലുവിളി നിറഞ്ഞതാണെന്നും പോലീസ് പറയുന്നു.

കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!

വ്യാജ വിൽപത്രത്തിലൂടെ സ്വകത്ത് തട്ടിയെടുത്തെന്നും സ്വത്തിന്റെ അവകാശികളായിരുന്ന കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹമാണെന്നുമാണ് പരാതി. എന്നാൽ സ്വത്ത് തട്ടിയെടുത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ മാത്രമാണ് കരമന പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ തട്ടിപ്പ് സ്ഥിരീകരിച്ചാൽ മാത്രം മരണങ്ങളെ കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം.

ആദ്യം പരിശോധിക്കുക ജയമാധവന്റെ മരണം

ആദ്യം പരിശോധിക്കുക ജയമാധവന്റെ മരണം

മരണത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഏറ്റവും അവസാനം മരണപ്പെട്ട ജയമാധവൻ നായർ, ജയപ്രകാശ് എന്നിവരുടെ മരണത്തിൽ മാത്രം സംശയിച്ചാൽ മതിയെന്നാണ് പോലീസ് നിഗമനം. 2008ൽ മാതാവ് സുമുഖിയമ്മ മരിച്ചതോടെയാണ് സ്വത്ത് ഇവരിൽ മാത്രമായതും ഇവർക്ക് ശേഷം അന്യാധീനപ്പെടുത്തുന്ന സാഹചര്യമുണ്ടായതും. അതുകൊണ്ട് ആദ്യം പരിശോധിക്കുക 2017ലുണ്ടായ ജയമാധവന്റെ മരണമാണ്.

ആന്തരിക പരിശോധന ഫലം

ആന്തരിക പരിശോധന ഫലം

ജയമാധവനെ മരിച്ച നിലയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചിരുന്നത്. അതുകൊണ്ട് അസ്വാഭാവിക മരണം എന്ന നിലയിൽ പോസ്റ്റ് മോർട്ടം ചെയ്തിരുന്നു. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ സംശയം ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. അന്നെടുത്ത ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം വീണ്ടും ലഭിക്കാനാണ് പോലീസ് മെജിക്കൽ കോളിന് കത്ത് നൽകിയിരിക്കുന്നത്.

ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ കഴിയില്ല

ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ കഴിയില്ല

2012ൽ മരിച്ച ജയപ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. ഹൃദയ തകരാർ മൂലം കുഴഞ്ഞ് വീണ് രക്തം ഛർദ്ദിച്ച് മരിച്ചെന്നാണ് വിവരം. മരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചികിത്സാ രേഖകൾ‌ കിട്ടുമോ എന്നും പോലീസ് അന്വേഷിക്കും. എല്ലാവരുടെ മൃതദേഹങ്ങളും കത്തിച്ച് സംസ്ക്കരിച്ചതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പോലീസി കഴിയില്ല. രണ്ട് പേരുടെയും സംസ്ക്കാരം നടത്തിയത് സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന രവീന്ദ്രനാണെന്നതാണ് നിലവിൽ ദുരൂഹത വർധിപ്പിക്കുന്ന കാര്യം.

നെറ്റിയിലും പുരികത്തിന് സമീപവും മുറിവ്

നെറ്റിയിലും പുരികത്തിന് സമീപവും മുറിവ്

ജയമാധവന്റെ നെറ്റിയിലും പുരികത്തിന് സമീപത്തും ചെറിയ മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആന്തരികാവയവങ്ങൾ പക്ഷേ സാധാരണ നിലയിലാണ്. അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. നിലത്ത് വീണാണ് മരിച്ചതെന്നാണ് കാര്യസ്ഥനടക്കമുള്ളവർ നാട്ടുകാരോട് പറഞ്ഞത്. അതുകൊണ്ടാകാം നെറ്റിയിലും മുഖത്തും ചെറിയ പരിക്കുകളുണ്ടെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്.

ദുരൂഹതയെന്ന് ക്രൈംബ്രാഞ്ച്

ദുരൂഹതയെന്ന് ക്രൈംബ്രാഞ്ച്

ഉമാമന്ദിരം തറവാട്ടിൽ ഏറ്റവും അവസാനം മരിച്ച ജയമോഹന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് . 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്‍റെ പേരിലേക്ക് വകമാറ്റിയത്. രവീന്ദ്രൻ നായർ എന്ന കാര്യസ്ഥൻ ജയമോഹനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടും അയൽക്കാരെപ്പോലും അറിയിക്കാതെ മെഡിക്കൽ കോളേജിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലുണ്ട്.

English summary
Karamana murder case; Post mortem report of Jayamadhavan out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more