കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പദ്ധതിയില്‍ ആശങ്കവേണ്ട; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദാനി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ഉയര്‍ന്ന വിവാദങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കരണ്‍ അദാനി പറഞ്ഞു. വ്യവസ്ഥകളില്‍ മാറ്റം വരുത്തില്ലെന്നും തമിഴ് നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതി ഏറ്റെടുക്കില്ലെന്നും അദാനി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ നിര്‍മാണത്തില്‍ അദാനി ഗ്രൂപ്പ് നോട്ടമിടുകയാണെന്ന് കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അദാനി ഗ്രൂപ്പ് തള്ളി. അദാനി ഗ്രൂപ്പിന്റെ തുറമുഖ വിഭാഗം സി.ഇ.ഒ ആയ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി പത്തു മിനിറ്റോളം ചര്‍ച്ച നടത്തിയിരുന്നു.

karan-adani

തുറമുഖ വകുപ്പുമന്ത്രി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമായും കരണ്‍ അദാനി കൂടിക്കാഴ്ച നടത്തി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതുമായി ബന്ധപ്പെട്ടുള്ള ഔപചാരിക കൂടിക്കാഴ്ചയാണ് നടന്നത്. കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ വ്യവസ്ഥകളില്‍ യോജിപ്പില്ലെന്ന് നേരത്തെ സിപിഎം വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞത്ത് 6,000 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പിണറായി മുഖ്യമന്ത്രിയായതോടെ വിഴിഞ്ഞം പദ്ധതി നേരത്തെയുണ്ടായിരുന്ന കരാര്‍ പ്രകാരം നടപ്പാക്കിയേക്കില്ലെന്ന വാര്‍ത്തകള്‍ പരന്നത്.

English summary
Karan Adani meets Kerala CM Pinarayi Vijayan; Works on Vizhinjam Port going on as scheduled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X