Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെറിന് വേണ്ടി ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുമോ?കൊലക്കേസ് പ്രതി ജയില്‍ ഭരിയ്ക്കുന്നതിങ്ങനെ

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ജയിലധികൃതര്‍ക്ക് തലവേദനയാകുന്നു. കട്ടിപ്പണികളൊന്നും ചെയ്യാന്‍ വയ്യെന്നാണ് ഷെറിന്‍ പറയുന്നത്. ഇനി ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥമാര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചാലോ ഉടനെത്തും ഷെറിന്റെ ഭീഷണി. സ്ഥലം മാറ്റുമെന്നാണ് പതിവ് ഭീഷണി. ഷെറിന് അത്തരം ചില സ്വാധീനങ്ങള്‍ ഉണ്ടെന്ന് ജയില്‍ അധികൃതരും പറയാതെ പറയുന്നു. നിലവില്‍ വിയ്യൂര്‍ വനിത ജയിലിലാണ് ഷെറിന്‍ തടവില്‍ കഴിയുന്നത്.

തിരുവനന്തപുരം വനിത ജയിലിലായിരുന്ന ഷെറിനെ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായതോടെയാണ് വിയ്യൂരിലേയ്ക്ക് മാറ്റിയത്. വിയ്യൂര്‍ ജയിലിനും ശല്യക്കാരി തന്നെയാണ് ഷെറിന്‍ അതിനാല്‍ ഇനി മാറ്റാന്‍ ഒരു വനിത ജയില്‍ കൂടിയേ അവശേഷിയ്ക്കുന്നുള്ളൂ.

കണ്ണൂരിലേയ്ക്ക് ഷെറിനെ മാറ്റാനുള്ള നീക്കം നടക്കുകയാണ്. സൗന്ദര്യം നഷ്ടമാകുമെന്ന് പറഞ്ഞ് കട്ടിപ്പണികള്‍ ഒന്നും ചെയ്യാത്ത ഷെറിന്‍ വേണമെങ്കില്‍ താന്‍ അടുക്കള ജോലി മാത്രം ചെയ്യാമെന്നാണ് പൊലീസുകാരോട് പറയുന്നത്. പരോളിലിറങ്ങിയ ശേഷം ജയിലില്‍ തിരിച്ചെത്തിയ ശേഷമാണത്രേ ഷെറിന്‍ കല്‍പ്പനകള്‍ പുറപ്പെടുവിയ്ക്കാന്‍ തുടങ്ങിയത്...

സരിതയ്ക്കും മുന്‍പേ

സരിതയ്ക്കും മുന്‍പേ

രാഷ്ട്രീയപരമായ ബന്ധങ്ങളുടെ പേരിലാണ് സരിത എസ് നായര്‍ സോളാര്‍ കേസിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിയ്ക്കുന്നതെങ്കില്‍ അത്തരം വല്യ ബന്ധങ്ങളൊന്നുമില്ലാതെ താരമായ ആളാണ് ഷെരിന്‍. കാരണവര്‍ വധക്കേസിലാണ് ഷെറിനും കൂട്ടാളികളും ശിക്ഷിയ്ക്കപ്പെടുന്

2009 ല്‍

2009 ല്‍

2009 നവംബറിലാണ് ഷെറിന്റെ ഭര്‍ത്താവിന്റെ പിതാവിനെ കൊലല്‌പ്പെട്ട നിലയില്‍ കാണുന്നത്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.

2010ല്‍

2010ല്‍

2010ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിയ്ക്കുന്നത്. തുടര്‍ന്ന് ഇവരെ 2011ല്‍ തിരുവനന്തപുരം വനിത ജയിലിലേയ്ക്ക് മാറ്റി. ശിക്ഷയ്ക്കിടെ തന്നെ ഏഴ് തവണ സാധാരണ പരോളും രണ്ട് തവണ അടിയന്തിര പരോളും ഷെറിന്‍ നേടി. തിരുവനന്തപുരം ജയില്‍ അധികൃതര്‍ക്ക് ഷെറിന്‍ തലവേദനയായതോടെ വിയ്യൂരിലേയ്ക്ക് മാറ്റി

ഷെറിന്റെ കല്‍പ്പനകള്‍

ഷെറിന്റെ കല്‍പ്പനകള്‍

കട്ടിപ്പണിയൊന്നും ചെയ്യാന്‍ ഷെറിന് വയ്യത്രേ. സൗന്ദര്യം പോകുമത്രേ. മഴയും വെയിലും ഏല്‍ക്കാന്‍ തനിയ്ക്ക് വയ്യെന്നും ഷെറിന്‍. കൃഷിപ്പണി ഏല്‍പ്പിച്ചാല്‍ കാലില്‍ പൊടിയാകുമെന്നാണ് വാദം. ഇനി എന്തെങ്കിലും ജോലി ചെയ്‌തേ മതിയാകൂ എന്നാണെങ്കില്‍ അടുക്കളപ്പണിയാകാം .പക്ഷേ ജയില്‍ അധികൃതര്‍ക്ക് ഷെറിനെ അത്ര വിശ്വാസമില്ലാത്തതിനാല്‍ അടുക്കളപണി നല്‍കാറില്ല

ആഭരണ നിര്‍മ്മാണം

ആഭരണ നിര്‍മ്മാണം

നെറ്റിപ്പട്ടവും ആഭരണങ്ങളും നിര്‍മ്മിയ്ക്കാന്‍ പരിശീലനം നല്‍കി ഷെറിനെ നിര്‍മ്മാണ് ചുമതല ഏല്‍പ്പിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+