സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്‌ത കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്‌ത കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.കൊടുവള്ളി നഗരസഭയിലാണ് വീണ്ടും ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത്. 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്.കൊടുവള്ളി നഗര സഭ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമാണ് ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കൂടിയാണ് കാരട്ട് ഫൈസല്‍.
കേരള യാത്രക്കിടെ സിപിഎം മുന്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സഞ്ചരിച്ച ആഡംബരവാഹനമായ മിനി കൂപ്പര്‍ ഫൈസലിന്റെ പേരിലുള്ളതാണ്. സംഭവം അന്ന് വലിയ വിവാദത്തിന് കാരണമായിരുന്നു.
Recommended Video

തദ്ദേശ തിരഞ്ഞെടുപ്പ്; കാരാട്ട് ഫൈസല്‍ വീണ്ടും കൊടുവള്ളി നഗരസഭയിൽ മത്സരിക്കുന്നു












Click it and Unblock the Notifications