കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് കാരാട്ട്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: പ്രതിരോധ മന്ത്രി എ കെ ആന്റണിയെ പരിഹസിച്ച് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സി പി എമ്മിന് കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് പറയുന്ന എ കെ ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് കാരാട്ട് ചോദിച്ചു.

നൂറ് സീറ്റ് പോലും കിട്ടാത്ത കോണ്‍ഗ്രസ് സി പി എമ്മിന്റെ പിന്തുണ തേടുമെന്ന് പറയുന്നത് ഏതര്‍ത്ഥത്തിലാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റൈ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

prakash-karat

മന്‍മോഹന്‍ സിംഗിന്റെ പത്ത് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. അഴിമതിക്കാരനല്ലെന്ന് പറയുന്ന ആന്റണിയും വകുപ്പും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് കാരാട്ട് കുറ്റപ്പെടുത്തി.

മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഏത് പാര്‍ട്ടിയില്‍ നിന്നാണോ ആ പാര്‍ട്ടി തന്നെയായിരിക്കു സര്‍ക്കാറിനെ നയിക്കുകയെന്ന് വ്യക്തമാക്കിയ കാരാട്ട് കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാര്‍ ഇത്തവണ കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ട് എന്ത് നേട്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയതെന്നും ചോദിച്ചു.

English summary
In which world Defence Minister A K Antony is living, ridiculed CPM general secretary Prakash Karat. He was attending an interaction programme organised by the Ernakulam Press Club on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X