Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ ഇനി ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ പാറ്റില്ല; ബിജെപി ഫാസിസ്റ്റ് അല്ലെന്ന് കാരാട്ട്!

തിരുവനന്തപുരം: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് പറഞ്ഞ് നടക്കുന്ന കമ്മ്യൂണിസ്റ്റ് അണികളും ലോക്കല്‍ നേതാക്കളും ഇനി അവരുടെ പ്രസ്താവനകള്‍ പിന്‍വലിക്കേണ്ടി വരും. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥയില്‍ രാഷ്ട്രീയമായും, സാമ്പത്തികമായാലും വര്‍ഗാടിസ്ഥാനത്തിലായാലും ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് കാരാട്ട് പറയുന്നത്.

ദേശാഭിമാനിയില്‍ അദ്ദേഹം എഴുതിയ ഫാസിസവും ഇന്ത്യന്‍ ഭരണ വര്‍ഗവും എന്ന ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലത്പക്ഷ ചായ്‌വ് ശരിയായി വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലതുപക്ഷ ചായ്‌വിനെ വിലയിരുത്തിയാല്‍ മാത്രമേ മോദി സര്‍ക്കാരിനും ബിജെപിക്കും എതിരെ ശരിയായ തന്ത്രം രൂപപ്പെടുത്താനും പ്രക്ഷോഭം നടത്താനും കഴിയൂ എന്ന് കാരാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്നു.

Prakash Karat

ആദ്യം ബിജെപിയുടെ സ്വഭാവം എന്താണെന്ന് നിര്‍വ്വചിക്കുകയാണ് വേണ്ടത്. ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടി മാത്രമല്ല ബിജെപി. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ പാര്‍ട്ടിയാണ്. അര്‍ധഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായി ബന്ധമുള്ളത്‌കൊണ്ട്തന്നെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബിജെപി സ്വേച്ഛാധിപത്യ കക്ഷിയായി മാറാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിനെ ഫാസിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കാന്‍ കഴിയില്ലെന്നും പ്രകാശ് കാരാട്ട് പറയുന്നു.

ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്ന് കാരാട്ട് മുമ്പും പറഞ്ഞിട്ടുണ്ട്. ഇത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയല്ല ബിജെപിയെങ്കിലും അവര്‍ ഫാസിസ്റ്റ് അല്ലെന്ന് കാരാട്ട് നിലപാട് ആവര്‍ത്തിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+