കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് കാരാട്ട് ഫൈസല്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജനജാഗ്രതാ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച് വിവാദത്തിലായ ആഢംബരക്കാറായ മിനി കൂപ്പറിന് കേരളത്തില്‍ നികുതി അടയ്ക്കാനാവില്ലെന്ന് ഉടമ കാരാട്ട് ഫൈസല്‍. പോണ്ടിച്ചേരിയിലാണ് വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതെന്നതിനാല്‍ ഇവിടെ നികുതിയടക്കാനാവില്ലെന്ന മറുപടിയാണ് ഫൈസല്‍ ഗതാഗതവകുപ്പ് അധികൃതര്‍ക്ക് നല്‍കിയതെന്നറിയുന്നു.

റിമ കാരണം കടക്കാരനായി.. ഫെമിനിസം തലയ്ക്ക് പിടിച്ചിരിക്കുന്നു! റിമ കല്ലിങ്കലിനെതിരെ സംവിധായകൻ
നികുതി അടക്കണം എന്നാവശ്യപ്പെട്ടുള്ള ആര്‍ ടി ഒ യുടെ കത്തിന് വാഹനം 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് കാട്ടി ഫൈസല്‍ ആര്‍ ടി ഒയ്ക്ക് മറുപടി നല്‍കി. അതേസമയം പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത വിലാസവും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചനകളുണ്ട്.

kodi2

നേരത്തെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള മിനി കൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് കാരാട്ട് ഫൈസല്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഡിസംബര്‍ 20 ന് 7,74,800 രൂപ നികുതി അടയ്ക്കണമെന്ന് കാട്ടി കാരാട്ട് ഫൈസലിന് നോട്ടീസ് നല്‍കിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയച്ച നോട്ടീസുകളെല്ലാം അങ്ങനെ ഒരു മേല്‍വിലാസക്കാരനില്ലെന്ന് കാട്ടി മടങ്ങി വന്നതായി ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിവകരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

kodi1

കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയോടെയാണ് ഫൈസലിന്റെ മിനികൂപ്പര്‍ പി വൈ 01 ഡബ്ല്യു ജെ 3000 നമ്പര്‍ കാര്‍ വിവാദത്തിലായത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന വ്യാജ വിലാസത്തിലാണ്. ഈ അഡ്രസില്‍ താമസിക്കുന്ന ശിവകുമാര്‍ എന്ന അധ്യാപകന്റെ അഡ്രസ്സാണ് രജിസ്‌ട്രേഷന് നല്‍കിയിരുന്നത്.

English summary
Karatt Faisal told that no tax will be paid for MIni cooper in which Kodiyeri travelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X