കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരായി രാജന്റെ കവിത ഫേസ്ബുക്കില്‍ വന്‍ഹിറ്റ്, എന്താകും കാരണം?

  • By Kishor
Google Oneindia Malayalam News

ഫസല്‍ വധക്കേസിലെ പ്രതിയും സി പി എം നേതാവുമായ കാരായി രാജന്‍ രചിച്ച കവിത സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റാകുന്നു. ബി ജെ പി പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം നേതാവ് പി ജയരാജന്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കാരായി രാജന്‍ ഫേസ്ബുക്കില്‍ കവിത എഴുതിയത്.

കമ്യൂണിസ്റ്റുകാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നതാണ് കവിതയിലൂടെ കാരായി രാജന്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. കമ്യൂണിസ്റ്റ് കരിനിയമവും കോണ്‍ഗ്രസുകാര്‍ക്ക് നീതിയും കിട്ടുന്ന നാടാണിതെന്നും കാരായി പറയുന്നു. ഒരുപാട് ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടി ഫേസ്ബുക്കില്‍ വന്‍ തരംഗമായിക്കൊണ്ടിരിക്കുന്ന കവിത വായിക്കൂ...

കമ്യൂണിസ്റ്റുകാര്‍ക്ക് നീതിയില്ല

കമ്യൂണിസ്റ്റുകാര്‍ക്ക് നീതിയില്ല

നീയൊ? നീ കമ്മ്യൂണിസ്റ്റാണ്, നിനക്ക് നീതിയോ?
കൊല്ലപ്പെട്ടവന്‍ കമ്മ്യൂണിസ്റ്റായിരുന്നു,
ഈ കൊലയ്ക്ക് ഗൂഢാലോചനയേയില്ല - ഇങ്ങനെയാണ് കവിത തുടങ്ങുന്നത്.

വെട്ട് കൊണ്ടത് കമ്യൂണിസ്റ്റിന്

വെട്ട് കൊണ്ടത് കമ്യൂണിസ്റ്റിന്

വെട്ടേറ്റ് വീണവന്‍
കമ്മ്യൂണിസ്റ്റാണ്.
കൈകാലുകള്‍ കുറ്റിക്കാട്ടിലും
മുറ്റത്തും എറിയപ്പെട്ടിരിക്കുന്നു.

വെട്ടുകവിതകള്‍ എവിടെ

വെട്ടുകവിതകള്‍ എവിടെ

വെട്ടെണ്ണം ഇരുന്നൂറ് കൂടിയതിനാല്‍
വെട്ടു കവിതയും മുറി ഗദ്യവും
പിറന്നും പറന്നും വന്നില്ല.

ഗാന്ധിയന് നീതി കിട്ടും

ഗാന്ധിയന് നീതി കിട്ടും

നീയൊ? നീ ഗാന്ധിയന്‍
നീ ധര്‍മ്മ സംസ്ഥാപകന്‍.
കൊലപാതക കേസുകാരന്‍
കമ്മ്യൂണിസ്റ്റല്ലല്ലോ.

നല്ലവനാണ് നീ

നല്ലവനാണ് നീ

വെരിഗുഡ്; നല്ലവന്‍, ഭാഗ്യവാന്‍.
നിനക്ക് കരിനിയമം=ശുഭനിയമം
നിനക്ക് വേണ്ടി നീതി
ജാമ്യം നിയമം അവകാശം.

എല്ലാം നിനക്ക് വേണ്ടി

എല്ലാം നിനക്ക് വേണ്ടി

അമ്മ, ഭാര്യ, മക്കള്‍, സങ്കടക്കണ്ണീര്,
പശു, നായ, പൂച്ച......
എല്ലാം മകനേ നിനക്ക് വേണ്ടി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
CPM leader Karayi Rajan's Facebook poem doing rounds in Social networking sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X