കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു
കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാനുള്ള അനുമതി ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് രാജി തീരുമാനം.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹര്‍ജ്ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ ആയി തുടരും.
ഫേസ്ബുക്കിലൂടെയാണ് കാരായി രാജന്‍ തന്റെ രാജി തീരുമാനം അറിയിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് കാരായി രാജന്റെ രാജി തീരുമാനം അംഗീകരിച്ചത്.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് അനുമതിയോട് കൂടി നോമിനേഷൻ കൊടുക്കുകയും മത്സരിക്ക...
Posted by Karayi Rajan on Saturday, 6 February 2016
ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകള്‍ക്കിരയായി പൊതു പ്രവര്‍ത്തനവും ജനസേവനവും നടത്താന്‍ സാധിയ്ക്കാതെ വന്നതിനാല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ സ്വമേധയാ രാജിവച്ചിരിയ്ക്കുന്നു എന്നാണ് കാരായി രാജന്‍ ഫേസ്ബുക്കില്‍ എഴുതിയത്. വേട്ടയുടെ സുഖമനുഭവിയ്ക്കുന്ന കുടിലതയുടെ വക്താക്കള്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാകട്ടേയെന്നും കാരായി രാജന്‍ ഫേസ്ബുക്കില്‍ എഴുതി.












Click it and Unblock the Notifications