കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭാസ കച്ചവടം: മുഖ്യന് കര്‍ദിനാളിന്റെ മറുപടി; 'വിദ്യാഭ്യാസ മേഖലയില്‍ സഭ അനിഷേധ്യ സാന്നിദ്ധ്യം'

വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കുമുള്ള സ്ഥാനം നിഷേധിക്കാനാകില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആഞ്ചേരി.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: വിദ്യാഭ്യാസ കച്ചവടത്തില്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മോര്‍ ജോര്‍ജ് ആലഞ്ചേരി. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ സ്വഭാവം അറിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരളത്തിലേയും ഭാരതത്തിലേയും വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കുമുള്ള സ്ഥാനം നിഷേധിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Mar George Alancheri

സ്വാശ്രയ കോളേജുകളുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അത് നിയന്ത്രിക്കുന്നതിനായി ഇവിടെ നിയമമുണ്ട്. സ്വാശ്രയ കോളേജുകളുടെ നയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പരസ്പര ചര്‍ച്ചകളിലൂടടെ തീരുമാനമെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സഭയ്‌ക്കെതിരായ ഒറ്റപ്പെട്ട പ്രസ്താവനകള്‍ സര്‍ക്കാരിന്റെ നിലപാടായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കും സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും എതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയത്. വിദ്യാഭ്യാസം കച്ചവടമാക്കുന്നതില്‍ ആദ്യം മുഖം തിരിഞ്ഞ് നിന്നവരായിരുന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍. എന്നാല്‍ അവര്‍ ഇപ്പോള്‍ കച്ചവടക്കാരായി മാറിയെന്നും അപൂര്‍വം ചിലര്‍ മാത്രമാണ് അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

English summary
Kardinal George Alancheri replied to Chief minister. If there is any mistakes happens from self finance colleges, there is law to control it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X