കർഗിൽ വിജയ് ദിവസ്; ഐതിഹാസിക പോരാട്ടത്തിന്റെ ഓർമ്മദിനം നാളെ, ചരിത്രവും പ്രാധാന്യവും അറിയാം
ഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്നതിനായി ജുലൈ 26 നാണ് കാർഗിൽ വിജയ് ദിവസം ആചരിക്കുന്നത്. 1999 മെയ് മുതൽ ജുലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.
അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിൽ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക്കിസ്ഥാൻ പട്ടാളക്കാർ അതിർത്തി കടന്നത്. ഓപ്പറേഷൻ ബദർ എന്ന പേരിലായിരുന്നു പാക് നീക്കം.

എന്നാണ് കാർഗിൽ യുദ്ധം ആരംഭിച്ചത്
1999 മെയ് എട്ട് മുതൽ ജുലൈ 26 വരെ ജമ്മുകാശ്മീരിലെ കാർഗിലിൽ ആയിരുന്നു യുദ്ധം നടന്നത്. കാർഗിലിലെ തന്ത്രപ്രധാന മേഖലകളിലേക്ക് 5000ത്തോളം വരുന്ന പാക് സൈന്യവും തീവ്രവവാദികളും നുഴഞ്ഞുകയറുകയായിരുന്നു. തുടർന്ന് ഓപ്പറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ ഇന്ത്യ പാക്കിസ്ഥാന് മേൽ വിജയം നേടി.
കാർഗിൽ യുദ്ധം അവസാനിച്ചത്
72 ദിവസത്തോളമായിരുന്നു യുദ്ധം നീണ്ട് നിന്നത്. കര, നാവിക, വ്യോമസേനകൾ യുദ്ധത്തിൽ പങ്കാളികളായി. 1999 ജുലൈ 26 ന് ഇന്ത്യ യുദ്ധത്തിൽ വിജയിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു.
എത്രപേർ മരണപ്പെട്ടു
527 ഇന്ത്യൻ സൈനികർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്റെ 453 സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന അവസാന യുദ്ധമായിരുന്നു കാർഗിലിൽ നടന്നത്. ഈ വർഷം കാർഗിൽ വിജയ് ദിവസിന്റെ 24-ാം വാർഷികമാണ്.
ടോളോലിംഗ് പോരാട്ടം
കാർഗിൽ യുദ്ധത്തിലെ ആദ്യത്തെ പ്രധാന പോരാട്ടമായിരുന്നു ടോളോലിംഗിൽ നടന്നത്. ടോളോലിംഗിലും സമീപ പ്രദേശങ്ങളിലുമായി നുഴഞ്ഞുകയറിയ പാക്സൈന്യത്തെ തുരത്താൻ ഇന്ത്യൻ സേനയുടെ രാജ്പുത്താന റൈഫിൾസിന്റെ രണ്ടാം ബറ്റാലിയൻ സൈന്യമായിരുന്നു യുദ്ധമുഖത്ത് ഉണ്ടായിരുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളും ഇടുങ്ങിയ വഴികളും അസഹനീയമായ കാലാവസ്ഥയും പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. നീണ്ട ദിവസത്തെ പ്രത്യാക്രമണത്തിനൊടുവിൽ 1999 ജൂൺ 13 ന് ടോളോലിംഗ് തിരിച്ച് പിടിച്ചതായി സൈന്യം അറിയിച്ചു.
ടൈഗർ ഹിൽ യുദ്ധം
പോയിന്റ് 5353 എന്നും ടൈഗർ ഹിൽ യുദ്ധം അറിയപ്പെടുന്നു. കാർഗിൽ യുദ്ധത്തിലെ മറ്റൊരു സുപ്രധാനമായ പോരാട്ടമായിരുന്നു ഇത്. പാക് സൈന്യവും തീവ്രവാദികളും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ആഴ്ചകളോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിൽ പാക്ക് സൈനികരെ പുറത്താക്കി ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഇന്ത്യ പിടിച്ചെടുത്തു . കാർഗിൽ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ടൈഗർ ഹിൽ തിരിച്ചുപിടിച്ചത്.
കാർഗിൽ വിജയ് ദിവസ് പ്രചോദനാത്മക ഉദ്ധരണികൾ
'ഒരു യഥാർത്ഥ സൈനികൻ യുദ്ധം ചെയ്യുന്നത് തന്റെ മുന്നിലുള്ളതിനെ വെറുക്കുന്നതുകൊണ്ടല്ല, മറിച്ച് തന്റെ പിന്നിലുള്ളതിനെ സ്നേഹിക്കുന്നതിനാലാണ്'-ഗിൽബേർട്ട് കെ ചെസ്റ്റേഴ്സ്റ്റൺ
'എന്റെ രാജ്യസ്നേഹം തെളിയിക്കുന്നതിന് മുൻപ് മരണം എന്നെ വിളിക്കുകയാണെങ്കിൽ ഞാൻ ആദ്യം മരണത്തെ ഇല്ലായ്മ ചെയ്യും'-ലെഫ്റ്റനന്റ് കേണൽ മനോജ് കുമാർ പാണ്ഡെ
'ഒന്നുകിൽ ത്രിവർണ്ണ പതാക നാട്ടി ഞാൻ മടങ്ങി വരും, അല്ലെങ്കിൽ അതിൽ പൊതിഞ്ഞ് , പക്ഷേ ഞാൻ തീർച്ചയായും മടങ്ങിവരും' - ക്യാപ്റ്റൻ വിക്രം ബത്ര
'ധീരതയെന്ന വാക്ക് എല്ലായ്പ്പോഴും മികച്ച യോദ്ധാക്കളുടെ ധീരതയെക്കുറിച്ചാണ് പറയുന്നത്'












Click it and Unblock the Notifications