പിടി ഉഷയുടെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീമിന് യോഗ്യത ഇല്ല;വിമർശിച്ച് ബിജെപി നേതാവ്
കൊച്ചി; പിടി ഉഷയുടെ രാജ്യസഭ നാമനിർദ്ദേശത്തെ വിമർശിച്ച സിപിഎം നേതാവ് എളമരം കരീം വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പ്രകാശ് ബാബു. പിടി ഉഷയുടെ യോഗ്യത അളക്കുന്നതിന് മുൻപ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തിൽ ജനങ്ങൾ അളന്നാൽ മുണ്ടും തലയിലിട്ട് നടക്കേണ്ടി വരുമെന്ന് പ്രകാശ് ബാബു പരിഹസിച്ചു.പിടി ഉഷ എന്ന ഭാരതത്തിൻ്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിൻ്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്ത് കേട്ടാലും മുന്നിലിരുന്ന് കൈയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്ന് കരുതി വിമർശിക്കുമ്പോൾ ആളും തരവും നോക്കി വിമർശിക്കണം. കേരളീയർക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ലെന്നും പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു എളമരം കരീം പിടി ഉഷയെ വിമർശിച്ചത്. ''ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നായിരുന്നു കരീമിന്റെ പ്രതികരണം.
പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി...പിടി ഉഷ എന്ന ഭാരതത്തിൻ്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിൻ്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്ത് കേട്ടാലും മുന്നിലിരുന്ന് കൈയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്ന് കരുതി വിമർശിക്കുമ്പോൾ ആളും തരവും നോക്കി വിമർശിക്കണം. കേരളീയർക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ല.
പിടി ഉഷ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ലോകം അറിയപ്പെടുന്ന കായികതാരമാണ്. താങ്കളെ പോലുള്ളവർ അപമാനമാകുന്നിടത്ത് അവർ ഇന്ത്യക്കാർക്ക് അഭിമാനമാണ്. അവരുടെ പേര് ഉച്ചരിക്കാൻ പോലും താങ്കൾക്ക് യോഗ്യതയില്ല. പിടി ഉഷയുടെ യോഗ്യത അളക്കുന്നതിന് മുൻപ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തിൽ ജനങ്ങൾ അളന്നാൽ നിങ്ങൾ മുണ്ടും തലയിലിട്ട് നടക്കേണ്ടി വരും, വെറുതെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കരുത്. ഒരു കാര്യം ശരിയാണ്, പിടി ഉഷയുടെ ചെരിപ്പും താങ്കളെയും ത്രാസിലിട്ടാൽ താങ്കൾ ഉയർന്നുതന്നെ നിൽക്കും, അതും ഒരുറുമ്പുണ്ടാക്കുന്ന ചലനം പോലുമില്ലാതെ.
മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനി ഉൾപ്പെടെ മൂന്നു നാലു കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട് ,തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കൾ ജീവിക്കുമ്പോഴും അതിനിടയിൽ നമുക്കു നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രം എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ച് ,അവരുടെ പിൻബലത്തിൽ കോടികൾ സമ്പാദിച്ച് തൊഴിലാളി സഖാവ് വൻമരമാകുമ്പോൾ പിടി ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയർത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു. മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോൾ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിതെന്ന് എന്ന് താങ്കളെ ഓർമ്മിപ്പിക്കുന്നു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications