ശബരിമലയിലെ കരിമല പാത ഉടൻ തുറക്കും; ഭക്തരുടെ എണ്ണവും ഉയർത്തിയേക്കും; വരുമാനം 40 കോടി കടന്നു
പമ്പ/ സന്നിധാനം: ശബരിമലയിലെ പരമ്പരാഗത പാതയായ കരിമല പാത തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കരിമല പാത തുറക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടുന്നതും പരിഗണനയിലുണ്ട്. 60,000 തീർത്ഥാടകർക്ക് വരെ ഒരേ സമയം ദർശനത്തിന് അനുമതി നൽകുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. അതേസമയം, നീലിമല പാത തുറന്നതോടെ ഭക്തരുടെ എണ്ണം വർധിച്ചു.
പരമ്പരാഗത കാനനപാതയായ കരിമല വഴിയുള്ള ദർശനം കഴിഞ്ഞ തീർത്ഥാടനകാലം മുതലാണ് നിർത്തിവച്ചത്. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമലപാത തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാല്‍പ്പത് കിലോമിറ്റര്‍ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടപടികൾ ആരംഭിച്ചത്. കരിമലയിലൂടെയുള്ള തീർത്ഥാടനം ഉടനടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭക്തർ.

അതേസമയം, ശബരിമല തീർത്ഥാടകരുടെ എണ്ണം 60,000 ആക്കി ഉയർത്തുന്നതും സർക്കാരിൻ്റെ പരിഗണനയിലുണ്ട്. നിലവിൽ 45,000 പേർക്കുമാത്രമാണ് പ്രതിദിനം ദർശനമുള്ളത്. പൊലീസിൻ്റെ വെർച്വൽ ക്യുവിന് പുറമേ സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്താൻ ഇക്കുറി അനുമതി നൽകിയിട്ടുണ്ട്.
പമ്പയിൽ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നത്. തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ നിലയ്ക്കലിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടി. ശബരിമലയിൽ അപ്പം, അരവണ വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ട്. പമ്പ സന്നിധാനം പാതയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കിയോസ്കുകളും ഇതിന് വേണ്ട ജീവനക്കാരെയും ബോർഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ കൂടുതൽ ഭക്തർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി. നേരിട്ടുള്ള നെയ്യഭിഷേകത്തിന് മാത്രമാണ് ഇനി അനുമതി കിട്ടേണ്ടത്. അടുത്തഘട്ടത്തിൽ ഇതിനുള്ള അനുമതിയും സർക്കാർ നൽകും. മണ്ഡലപൂജ കണക്കിലെടുത്തുള്ള ക്രമീകരണങ്ങളും സന്നിധാനത്ത് പുരോഗമിക്കുന്നുണ്ട്.
സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്ത ബാച്ച് രണ്ടുദിവസത്തിനുള്ളിൽ ചുമതലയേൽക്കും. നിലവിൽ പമ്പ സന്നിധാനം നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥർ നാളെയോടെ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങും. സന്നിധാനത്തു നിന്നും ലഭിക്കുന്ന പുതിയ വിവരപ്രകാരം ഇതു വരെ ദർശനത്തിനെത്തിയ തീർത്ഥാടകരുടെ എണ്ണം 6,52,000 കടന്നു. വരുമാനം 40 കോടിയായി.

അതേസമയം, തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 25നും മണ്ഡല പൂജ നടക്കുന്ന 26നും നടക്കും. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കയങ്കി ഘോഷയാത്ര 22ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 22ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം, 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം, 24ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ വിശ്രമിച്ച ശേഷം 25ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. ഈ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് വരവേല്പ് നൽകും.
തുടർന്ന്, വൈകിട്ട് 3 വരെ പമ്പ ഗണപതി കോവിലിൽ ദർശനം. പിന്നീട് പൊലീസ് അകമ്പടിയിൽ അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്ന് ശരംകുത്തിയിൽ എത്തിക്കും. വൈകിട്ട് 5ന് സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സന്നിധാനത്ത് മണ്ഡലപൂജ നടക്കും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications