Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമ്പനത്തോട് മാലിന്യ പ്രശ്നം; ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കും -താലൂക്ക് വികസന സമിതി

വടകര: കരിമ്പന തോട്ടിലെ മാലിന്യം നാട്ടുകാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ വടകര താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. വടകര ടൗണിലെ മുഴുവന്‍ മലിനജലത്തിന്‍െറയും ദുരിതം പേറുകയാണ് കരിമ്പനത്തോട് നിവാസികള്‍. ശനിയാഴ്ച നടന്ന വടകര താലൂക്ക് വികസന സമിതി യോഗത്തില്‍ കരിമ്പനത്തോടിന്‍െറ സമീപവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. വടകര നഗരസഭയും, റവന്യു , ഇറിഗേഷന്‍ വകുപ്പ് അധികാരികള്‍, ജനപ്രതിനിധികള്‍, കരിമ്പനത്തോട് സംരക്ഷണ സമിതി നേതാക്കള്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചുചേര്‍ക്കുന്നത്.

waste

കരിമ്പനത്തോടിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മലിന ജലം ദിവസം പ്രതി ഒഴുക്കുന്നതിന് നഗരസഭ മൗനാനുവാദം നല്‍കുന്നതായും സംരക്ഷണ സമിതി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി നിരന്തരം പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ നഗരസഭ ജനങ്ങളെ വിഡ്ഢികളാക്കുന്നതായി സംരക്ഷണസമിതി നേതാക്കള്‍ ആരോപിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചത്. കല്ലേരി കനാലിനുകുറുകെ പണിയുന്ന പറമ്പില്‍ പാലത്തിന്റെ 90 ശതമാനം ജോലിയും പൂര്‍ത്തിയാതായും, പെട്ടെന്ന് തന്നെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ബന്ധപ്പെട്ടവര്‍ വികസന സമിതി യോഗത്തില്‍ പറഞ്ഞു. ഓര്‍ക്കാട്ടേരി 220 കെ വി സബ് സ്റ്റേഷനില്‍ നിന്നും പ്രത്യേക ലൈന്‍ വലിച്ച് കെ.എസ്.ഇ.ബി അഴിയൂര്‍ സെക്ഷനില്‍ ഫീഡര്‍ സ്ഥാപിക്കണമെന്നും വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.

അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി മുടക്കം പതിവായിരിക്കെ, ഇതിന് ശാശ്വത പരിഹാരം കാണണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. താലൂക്കിലെ കിണര്‍ ജലത്തിന്റെ ലഭ്യത പരിശോധനക്കായി പ്രത്യേക ക്യാമ്പുകള്‍ നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഈ കാര്യം സി .ഡബ്ളു. ആര്‍. ഡി എമ്മിനെ അറിയിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. സ്റ്റാമ്പ് പേപ്പര്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു. സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ സ്റ്റാമ്പ് പേപ്പറിന്റെ ആവശ്യകത ഏറെയാണെന്ന് അഭിപ്രായമുയര്‍ന്നു. നിപ വൈറസ് ബാധയേറ്റ് മരണമടഞ്ഞവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ പി .ഗീത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.കെ. രാജന്‍, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. നാരായണി, വികസന സമിതി അംഗങ്ങളായ പി. സുരേഷ്ബാബു,പി.എം. അശോകന്‍, പ്രദീപ് ചോമ്പാല,ആവോലം രാധാകൃഷ്ണന്‍,സി. കെ. കരീം, ടി.വി. ഗംഗാധരന്‍, പി. അച്യുതന്‍,കളത്തില്‍ ബാബു, തഹസില്‍ദാര്‍ ടി.കെ. സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+