കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ മന്ത്രിബന്ധു... ഏത് മന്ത്രി?

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പതിനേഴര കിലോഗ്രാം സ്വര്‍ണം പിടിച്ച സംഭവത്തിലെ പ്രതി മന്ത്രിയുടെ ബന്ധുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. മന്ത്രിയുടെ പേര് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വെട്ടത്തൂര്‍ സ്വദേശിയായ റമീസ് ആണ് പിടിയിലായത്. ഇയാള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്നും വാര്‍ത്തകളുണ്ട്. ഭരണ കക്ഷിയിലെ പ്രമുഖ മന്ത്രിയുടെ അകന്ന ബന്ധുവാണ് ഇയാളെന്ന് പറയപ്പെടുന്നു.

Gold

ഇയാള്‍ക്ക് മുസ്ലീം ലീഗിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പറയുന്നത്. പാര്‍ട്ടിയിലെ സമുന്നത നേതാവിന്റെ കൊച്ചുമകാണ് ഇയാള്‍ എന്നും അവകാശമുന്നയിച്ചത്രെ.

ചോദ്യം ചെയ്യുലമായി ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വാധീനമുപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പകവീട്ടുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ടത്ര.

ഭരണ കക്ഷിയിലെ നേതാക്കളുമായുള്ള ബന്ധം അവകാശപ്പെടുന്നുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമനാട്ടുകര സ്വദേശിയായ സലീം എന്ന ആളുമായി ബന്ധപ്പെടാണ് കാര്‍ഗോ വഴി സ്വര്‍ണം എത്തിച്ചതെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഇതിനിടെ കരിപ്പൂരില്‍ നിന്ന് നാല് കിലോ സ്വര്‍ണം കൂടി പിടിച്ചെടുത്തു.

English summary
Karippur Gold Smuggling: Accused claims relationship with minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X