കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു; ഒടുവില്‍ സംഭവിച്ചതെന്ത്? പരിശോധന

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും കേരളം കരകയറിയിട്ടില്ല. ഇതിനകം തന്നെ 19 പേരാണ് അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നത്. 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തിയതോടെ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനാകും. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നതായാണ് സൂചന.

കരിപ്പൂര്‍ വിമാന അപകടം: വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നോ? സൂചന ഇങ്ങനെകരിപ്പൂര്‍ വിമാന അപകടം: വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നോ? സൂചന ഇങ്ങനെ

പരിശോധന

പരിശോധന

ഇപ്പോള്‍ കണ്ടെടുത്തിട്ടുള്ള ബ്ലാക്ക്ബോക്‌സിലെ വിവരങ്ങളും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും പരിശോധിച്ചാല്‍ അപകടത്തിന്റെ കാരണത്തെകുറിച്ച് ധാരണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ ഓരോ ഘടകങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

സിവില്‍ ഏവിയേഷന്‍ അധികൃതര്‍

സിവില്‍ ഏവിയേഷന്‍ അധികൃതര്‍

പൈലറ്റും എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായുള്ള സംഭാഷണങ്ങള്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍, വിമാനത്തിനകത്തെ മറ്റ് ഡിജിറ്റല്‍ വിവിരങ്ങള്‍, ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ എന്നിവയെല്ലാം അന്വേഷണത്തിന്റെ ഉപയോഗിക്കും. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ വീണ്ടെടുക്കുന്നതിനായി ഫ്‌ലോര്‍ബോര്‍ഡ് മുറിക്കുകയാണെന്ന് ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

ബോയിങ്

ബോയിങ്

ഇതെല്ലാം തന്നെ അന്വേഷണ സംഘത്തിന് കൈമാറും. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിദേശത്ത് നിന്നുള്ള വിദഗ്ധരേയും ഉള്‍പ്പെടുത്തിയേക്കും. വിമാന നിര്‍മാതാക്കളായ ബോയിങ്, എന്‍ജിന്‍ നിര്‍മ്മാതാക്കള്‍, ഡിജിസിഎ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും അന്വേഷണത്തിന്റെ ഭാഗമായേക്കും.

കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

ഇതിന് പുറമേ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വിമാന നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍, പരിചയ സമ്പന്നരായ വൈമാനികര്‍ തുടങ്ങി വിവിധ തലത്തിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് വിമാന അപകടത്തെ കുറിച്ചുള്ള ഡേറ്റകള്‍ പരിശോധിക്കുക. എയര്‍ ഇന്ത്യാ വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നതായാണ് സൂചന. ഗ്ലോബല്‍ ഫ്‌ളൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്തരമൊരു സൂചന നല്‍കുന്നത്.

Recommended Video

cmsvideo
Passenger in karipur airindia flight confirmed covid-19 positive | Oneindia Malayalam
കനത്ത മഴ

കനത്ത മഴ

കനത്ത മഴയെ തുടര്‍ന്ന് റണ്‍വേ കാണാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ആദ്യലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിട്ടുണ്ടാവുമെന്നും പിന്നീട് രണ്ടാമത് ലാന്‍ഡിംഗിന് ശ്രമിച്ചിരിക്കാമെന്നുമാണ് കരുതുന്നത്. ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമെ ഇതിന്റെ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളു.

 20 മിനിറ്റോളം

20 മിനിറ്റോളം

വിമാനത്താവളത്തിന് മുകളില്‍ എത്തിയതിന് ശേഷം 20 മിനിറ്റോളം വിമാനം ആകാശത്ത് വട്ടം ചുറ്റിയിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു മുന്നറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കിയിട്ടുമുണ്ടായിരുന്നില്ലായെന്നും പറയുന്നുണ്ട്.

 വിമാനം രണ്ടായി പിളര്‍ന്നത്

വിമാനം രണ്ടായി പിളര്‍ന്നത്

ടേബിള്‍ ടോപ്പ് വിമാനത്താവളം ആയതിനാല്‍ ആണ് അപകടം ഇത്രയും ഗുരുതരമായത്. ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് പുറത്തെത്തുകയും കുത്തനെയുള്ള താഴ്ചയിലേക്ക് വീഴുകയും ആയിരുന്നു എന്നാണ് കരുതുന്നത്. ഈ വീഴ്ചയില്‍ ആണ് വിമാനം രണ്ടായി പിളര്‍ന്നത്.

English summary
karipur air india express clash: The plane's blackbox was founded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X