കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാന അപകടം: ഞെട്ടിക്കുന്നതെന്ന് അമിത് ഷാ, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

Google Oneindia Malayalam News

കരിപ്പൂര്‍: കരിപ്പൂര്‍ വിമാന അപകടത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ അപകടത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ടെന്നും ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

 amithsha

Recommended Video

cmsvideo
Karipur Flight: Eleven Passengers Lost Life

വന്ദേഭാരത് മിഷൻ വഴി പ്രവാസികളെ കൊണ്ട് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. പത്ത് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പടെ 190 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റ് അടക്കം 14 പേര്‍ ഇതിനോടകം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൺട്രോൾ റൂം തുറന്നു

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. കൂടുതൽ വിവരങ്ങൾക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നമ്പർ - 056 546 3903, 0543090572, 0543090572, 0543090575.

കരിപ്പൂർ വിമാന അപകടം; മരണസംഖ്യ ഉയരുന്നു!വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു!!കരിപ്പൂർ വിമാന അപകടം; മരണസംഖ്യ ഉയരുന്നു!വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു!!

കരിപ്പൂർ വിമാനാപകടം: നടുക്കത്തിൽ പ്രവാസ ലോകം! അപകടത്തിൽപ്പെട്ടത് വന്ദേ ഭാരത് വിമാനം!കരിപ്പൂർ വിമാനാപകടം: നടുക്കത്തിൽ പ്രവാസ ലോകം! അപകടത്തിൽപ്പെട്ടത് വന്ദേ ഭാരത് വിമാനം!

English summary
calicut karipur air india express tragedy; Amit Shah says shocking: Civil Aviation Ministry orders probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X