കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു, വിമാനാപകടത്തില്‍ പ്രതികരിച്ച് ദുല്‍ഖര്‍!!

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടത്തില്‍പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലുണ്ടായിരുന്ന ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍. ശരിക്കും ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് ചുറ്റുമുള്ളതെന്നും ദുല്‍കര്‍ ട്വീറ്റ് ചെയ്തു. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ വിവരങ്ങളാണ് പൃഥ്വിരാജ് പങ്കുവെച്ചത്.

1

Recommended Video

cmsvideo
Karipur flight: passengers shares experience | Oneindia Malayalam

കരിപ്പൂരിലെ അപകടം അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്തായിട്ടുണ്ട്. ട്വിറ്ററില്‍ എയര്‍ ഇന്ത്യ എന്ന ഹാഷ്ടാഗും സജീമായിരിക്കുകയാണ്. ബോളിവുഡ്, രാഷ്ട്രീയ താരങ്ങളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 20000 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ എത്തിയത്. അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍. രോഹിത് ശര്‍മ, ദിഷ പടാണി, രണ്‍ദീപ് ഹൂഡ, ദേവേന്ദ്ര ഫട്‌നാവിസ്, ഖുശ്ബു, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

്അതേസമയം വിമാനം ടേബില്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്‌ളൈറ്റ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. സ്വീഡിഷ് കമ്പനിയായ ഫ്‌ളൈറ്റ് റഡാര്‍ 24 നല്‍കുന്ന മാപ്പ് അനുസരിച്ച് ദുബായില്‍ നിന്നെത്തിയത ബോയിംഗ് 737 വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി സൂചിപ്പിക്കുന്നു. ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാവാം രണ്ടാമത്തെ ശ്രമം നടത്തിയതെന്നാണ് സൂചന. റണ്‍വേയുടെ അറ്റം കുത്തനെയുള്ള ടേബിള്‍ ടോപ്പ് റണ്‍വേയുടെ കിടപ്പും അപകടസ്ഥിതി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

വിമാനാപകടത്തില്‍ ഡിജിസിഎ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 16 പേരുടെ മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടും. അപകടത്തെ തുടര്‍ന്ന് വിമാനം രണ്ടായി പിളര്‍ന്നു. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിരികെ എത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. 174 മുതിര്‍ന്ന യാത്രക്കാരും പത്ത് കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

English summary
karipur air india express tragedy: dulquer salmaan expresses condolence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X