Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനത്താവള വികസനം: ആശങ്കകള്‍ നീങ്ങുന്നു: എന്‍ഒസി നല്‍കുന്നതിന് തടസമില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങുന്നു. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍ ഒ സി നല്‍കാമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്പ് എന്‍ ഒ സി. നിഷേധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍ ഒ സിക്കായി 687 അപേക്ഷകൾ ലഭ്യമായതില്‍ 620 എണ്ണം നല്‍കിക്കഴിഞ്ഞെന്നും ഭാവിയിലെ നിര്‍മാണ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് 20 അപേക്ഷകള്‍ നിരസിച്ചതെന്നും ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു. റെസ വികസനത്തിന്റെ ഭാഗമായി തടസപ്പെട്ട നിലവിലെ ക്രോസ് റോഡിനോട് ചേര്‍ന്ന് 10 സെന്റ് ഭൂമി ഏറ്റെടുത്ത് ലിങ്ക് റോഡാക്കി ഗതാഗത തടസത്തിന് പരിഹാരമുണ്ടാക്കാനും തീരുമാനമായി.

karipur-

അതേസമയം, കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വിപുലപ്പെടുത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിർണായകമായ എർത്ത് ഫില്ലിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മണ്ണ് എടുക്കുന്ന ഭൂമിയുടെ ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സർക്കാർ ജിയോളജി വകുപ്പിൽ നിന്നുള്ള ഇളവും ഖനനം ചെയ്യുന്ന ഭൂമി ഉടമയും നിർമാണ കമ്പനിയും തമ്മിലുള്ള കരാർ 1908 ലെ രജിസ്‌ട്രേഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിലെ ഇളവും അടക്കമുള്ള അനുമതികൾ വൈകിയത് നിർമാണ പ്രവർത്തനങ്ങളെ ഏറെ വൈകിപ്പിച്ചിരിക്കുകയാണെന്ന് എംകെ രാഘവന്‍ എംപിയും വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ 27 ഭൂമികളിൽ നിന്നായാണ് മണ്ണ് എടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ സാങ്കേതിക കുരുക്കുകൾ പൂർണമായും നീങ്ങിയ ആദ്യ ഭൂമിയിൽ നിന്ന് മണ്ണ് ലഭ്യമാക്കിയാണ് എർത്ത് ഫില്ലിംഗ് ആരംഭിക്കുന്നതെന്ന് കരാർ ഏറ്റെടുത്ത ഗവാർ കമ്പനി പ്രതിനിധി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തടസ്സങ്ങൾ നേരിടുമെന്ന ആശങ്ക ഉണ്ടെന്നും വൈകാതെ പൂർത്തിയാക്കാൻ പ്ലാനുകൾ തയ്യാറാക്കിയതായും എയർപോർട്ട് ഡയറക്‌ടർ അറിയിച്ചു. നിർമാണ പുരോഗതി വിലയിരുത്താനും തടസ്സങ്ങൾ നീക്കാനും നിർദേശങ്ങൾ മുന്നോട്ടുവെച്ചു. നിർമാണം വേഗത്തിലാക്കാനുള്ള ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+