Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം;15 മുതല്‍ 6 മാസം പകല്‍ റണ്‍വേ അടക്കും

‌മലപ്പുറം: കരിപ്പൂർ​ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം. റൺവേ റീകാർപറ്റിങ്​ പ്രവൃത്തിയുടെ ഭാഗമായി വിമാന സർവീസുകൾ പുനഃക്രമീകരിച്ചിരിക്കുകയാണ്. പകൽ പത്ത്​ മുതൽ വൈകീട്ട്​ ആറ്​ വരെ സർവീസുകൾക്ക്​ നിയ​ന്ത്രണം ഏർപ്പെടുത്തിയാണ് പുതിയ ക്രമീകരണം.

ഞായറാഴ്ച മുതലാണ്​ വിമാനത്താവളത്തിൽ റീകാർപറ്റിങ് പ്രവൃത്തി ​ തുടങ്ങുന്നത്. ആറ്​ മാസത്തേക്കാണ്​ റൺവേ പകൽ സമയങ്ങളിൽ അടക്കുക. ​ ഈ സമയത്തുളള സർവീസുകൾ ആണ്​ പുനഃക്രമീകരിച്ചത്​.

karpoornew311331

നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ്​ ഈ സമയത്തുളളത്​. ബാക്കിയുളള സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത്​ പുനഃക്രമീകരിച്ചിരുന്നു. ആഴ്ചയിൽ ആറ്​ ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിൻറെ സമയം ​ മാറ്റി​. ഇപ്പോൾ 10.50നാണ്​ വിമാനം കരിപ്പൂരിൽ നിന്നും പുറപ്പെടുന്നത്​.

ജനുവരി 14 മുതൽ പുതിയ സമയ ക്രമമനുസരിച്ച് ​ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ്​ വിമാനം പുറപ്പെടുക. കണ്ണൂർ വഴി മടങ്ങുന്ന വിമാനം ഉച്ചക്ക്​ 2.05ന് ഡൽഹിയിലേക്ക് എത്തും. സലാം എയറിൻറെ സലാല സർവീസിൻന്റെ സമയത്തിലും മാറ്റം വന്നിട്ടുണ്ട്​. നിലവിൽ പുലർച്ചെ 4.40ന്​ സലാലയിൽ നിന്നും പുറപ്പെട്ട്​ 10.15ന്​ കരിപ്പൂരിൽ വരുന്ന വിമാനം 11 മണിക്കാണ് ​ മടങ്ങുക. ജനുവരി 17 മുതൽ പുലർച്ചെ 2.35ന്​ പുറപ്പെട്ട്​ 8.10ന്​ കരിപ്പൂരിൽ എത്തുകയും 8.55ന്​ മടങ്ങുകയും ചെയ്യും. ചൊവ്വ, ശനി ദിവസങ്ങളിലാണ്​ സർവീസ്.

അതെ സമയം റൺവേ റീകാർപ്പറ്റിംഗിനൊപ്പം റൺവേ സെൻറർ ലൈറ്റിങ് സംവിധാനവും ഒരുക്കും. ഇതുൾപ്പെടെ 11 മാസത്തിനകം നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് 56 കോടി രൂപക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+