കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമുക്കവരെ ആവേശത്തോടെ വിളിക്കാം... മലപ്പുറത്തെ സഹോദരങ്ങള്‍... കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: രണ്ടു ദുരന്തങ്ങള്‍ക്കാണ് കേരളം വെള്ളിയാഴ്ച സാക്ഷിയായത്. ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടലും മലപ്പുറം കരിപ്പൂരിലെ വിമാന അപകടവും. രണ്ടിടത്തും നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം പ്രശംസനീയമാണ്. അര്‍ധരാത്രി മഴയും കൊറോണയും അവഗണിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയ യുവത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. സംവിധായകന്‍ എംഎ നിഷാദിന്റെ വാക്കുകള്‍ ഇങ്ങനെ....

m

Recommended Video

cmsvideo
ൊവിഡ് ഭീതിയിലും രക്തം നല്‍കിയ മലയാളികള്‍

മരവിപ്പ്....
വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ..
കറുത്ത ദിനം...
വല്ലാത്തൊരു മരവിപ്പ്....
എഴുതാന്‍ കഴിയുന്നില്ല....
ഉറ്റവരെയുു ഉടയവരേയും നഷ്ടപ്പെട്ടവര്‍
രാജമലയിലും...കരിപ്പൂരും...
അതിനിടയില്‍,നാം കണ്ടു മനുഷ്യരെ....
കോരിച്ചൊരിയുന്ന പേമാരിയിലും,
മഹാവ്യാധിയുടെ ആശങ്കയിലും...
രണ്ടിനേയും അവഗണിച്ച് സഹജീവികള്‍ക്ക്
വേണ്ടി....
അവര്‍....
മനുഷ്യര്‍....
മലപ്പുറത്തും,രാജമലയിലുമുളളവര്‍
നല്‍കുന്നത്,ഒരു മഹത്തായ സന്ദേശമാണ്
മനുഷ്യത്വത്തിന്റ്‌റെ സന്ദേശം....
കേരളം,അതി ജീവിക്കുന്ന ജനതയാണ്...
എല്ലാതരം,പ്രകൃതി ദുരന്തങ്ങളേയും...
മഹാമാരികള്‍,പകര്‍ത്തുന്ന വൈറസ്സുകളേയും...
വിഷം തുപ്പുന്ന വര്‍ഗ്ഗീയ കോമരങ്ങളേയും..
കേരളത്തിന്റ്‌റെ മക്കള്‍ അതിജീവിക്കും...
രണ്ട് ദുരന്തങ്ങളിലും,ജീവന്‍ നഷ്ടപ്പെട്ട..
സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ !
പ്രിയ പൈലറ്റ്,വസന്ത് സാഠേ,ജൂനിയര്‍ പൈലറ്റ്,അഖിലേഷ് കുമാര്‍...കണ്ണീരോടെ
വിട....
ഇതെഴുതുമ്പോളും,ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ആ നാട്ടിലെ ജനങ്ങള്‍...
ആശുപത്രിയില്‍,രക്തം നല്‍കാന്‍ വരി വരിയായി നില്‍ക്കുകയാണ് അവര്‍...
മനുഷ്യര്‍....
നമ്മുക്കവരെ ആവേശത്തോടെ വിളിക്കാം...
അവര്‍...മലപ്പുറത്തെ സഹോദരങ്ങള്‍....

മലപ്പുറത്തിന്റെ കരുതലില്‍ കണ്ണുനിറഞ്ഞ് കേരളം; അര്‍ധരാത്രിയിലും രക്തബാങ്കിന് മുന്നില്‍...മലപ്പുറത്തിന്റെ കരുതലില്‍ കണ്ണുനിറഞ്ഞ് കേരളം; അര്‍ധരാത്രിയിലും രക്തബാങ്കിന് മുന്നില്‍...

English summary
Karipur Airport Tragedy: Director MA Nishad about Malappuram people Rescue works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X