കരിപ്പൂര്‍ വിമാനാപകടം: എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 191 പേർ: 10 കുട്ടികളും വിമാനത്തിൽ!!
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിഗിംനിടെ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത് 191 പേരെന്ന് സൂചന. ഇതിൽ ആറ് ജീവനക്കാരും 184 മുതിർന്ന യാത്രക്കാരും പത്ത് കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 10 കുട്ടികളും അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നു. എയർ ഇന്ത്യാ വിമാനത്തിലെ പൈലറ്റ് ഉൾപ്പെടെ മൂന്ന് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് സ്വദേശിയായ രാജീവൻ എന്ന യാത്രക്കാരനും കുന്നമംഗലത്തിനടുത്ത പിലാശ്ശേരി സ്വദേശിയായ ഷറഫുദ്ദീനും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ലാൻഡിംഗിനെ തെന്നിമാറിയ വിമാനം മുപ്പത് അടി താഴ്ചയിലേക്ക് വീണുവെന്നാണ് വിവരം. ഇതോടെ വിമാനം രണ്ടായി പിളരുകയായിരുന്നു. മോശം കാലാവവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടന്നുവരികയാണ്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Recommended Video
കോഴിക്കോട്ട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 14 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലേക്കാണ് രോഗികളെ എത്തിച്ചിട്ടുള്ളത്. മലപ്പുറത്തെ വിവിധ ആശുപത്രികളിലേക്കും പരിക്കേറ്റവരെ എത്തിച്ചുകൊണ്ടിരിക്കുന്നത്. പരിക്കേറ്റ 20 പേരെ മേഴ്സി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
എയർ ഇന്ത്യയുടെ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഏഴേമുക്കാലിന് കരിപ്പൂർ വിമാനത്താവളത്തിൽ 7.38ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ റൺവേയിലേക്ക് തെന്നിമാറിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നത്.












Click it and Unblock the Notifications