കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയർ ഇന്ത്യാ വിമാനം തകർന്നത് റൺവേയിൽ നിന്ന് 1000 മീറ്റർ അകലെ സ്പർശിച്ച ശേഷം!!

Google Oneindia Malayalam News

കോഴിക്കോട്: നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 190 യാത്രക്കാരുമായി ദുബായിൽ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെട്ട വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.50 ഓടെ അപകടത്തിൽപ്പെട്ടത്.
വിമാനം തകരുന്നതിന് മുമ്പായി റൺവേയുടെ തുടക്കത്തിൽ 1000 മീറ്റർ അകലെയുള്ള ടാക്സി വേയിൽ സ്പർശിച്ച ശേഷമാണ് രണ്ട് ഭാഗങ്ങളായി പിളരുന്നതെന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന വിവരം. കനത്ത മഴ ആയിരുന്നതിനാൽ പൈലറ്റിന് റൺവേ കൃത്യമായി കാണാൻ കഴിഞ്ഞിരുന്നും ഇതാണ് ആദ്യ ശ്രമത്തിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നതെന്നും എഎഐ പറയുന്നു.

വയലാർ രവി അന്ന് കരിപ്പൂരിനെ കുറിച്ച് നൽകിയ മുന്നറിയിപ്പ്! ശ്രദ്ധ നേടി ബെന്യാമിന്റെ കുറിപ്പ്വയലാർ രവി അന്ന് കരിപ്പൂരിനെ കുറിച്ച് നൽകിയ മുന്നറിയിപ്പ്! ശ്രദ്ധ നേടി ബെന്യാമിന്റെ കുറിപ്പ്

എയർപോർട്ട് അതോറിറ്റിയ്ക്ക് കീഴിലുള്ള ടേബിൾ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂർ വിമാനത്താവളം. സാധാരണ ഗതിയിൽ കുന്നിൻമുകളിലോ ഉയർന്ന പ്രദേശങ്ങളിലോ ആണ് ടേബിൾ ടോപ്പ് റൺവേകൾ നിർമിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേരാണ് മരണമടഞ്ഞത്. ആദ്യം വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് 28ാമത്തെ റൺവേയിലായിരുന്നു. എന്നാൽ പൈലറ്റിന് റൺവേ കണാതിരുന്നതിനെ തുടർന്നാണ് റൺവേ 10ൽ ലാൻഡ് ചെയ്യാൻ അനുമതി തേടുന്നത്.

photo-2020-08-0

Recommended Video

cmsvideo
ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും

വിമാനം റൺവേയുടെ തുടക്കത്തിൽ 1000 മീറ്റർ അകലെയായുള്ള ടാക്സി വേ സിയ്ക്ക് സമീപത്ത് സ്പർശിച്ച ശേഷമാണ് തകർന്നുവീഴുന്നതെന്നാണ് എയർ ട്രാഫിക് കൺട്രോളറെ ഉദ്ധരിച്ച് വക്താവ് നൽകുന്ന വിവരം. റൺവേ പത്തിന്റെ തുടക്കത്തിൽ നിന്ന് 1000 മീറ്റർ മാറിയാണ് ഈ ഭാഗം. 2,700 മീറ്ററാണ് കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം.

വിമാനത്താവളത്തിലെ എയർഫീൽഡിൽ ശക്തമായി മഴ പെയ്തുകൊണ്ടിരുന്നതിനാൽ പൈലറ്റിന് മുമ്പോട്ടുള്ള ദൃശ്യങ്ങളും വ്യക്തമായിരുന്നില്ല. അർദ്ധരാത്രിയോടെ രക്ഷാ പ്രവർത്തനം അവസാനിച്ചതോടെ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. എയർ ഇന്ത്യയുടെ 737- 800 ബോയിംഗ് വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് 35 അടിയിലേക്ക് വീണ ശേഷം രണ്ട് ഭാഗങ്ങളായി പിളർന്നുമാറുകയായിരുന്നു.

 photo-2020

എയർ ഇന്ത്യയുടെ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഏഴേമുക്കാലിന് കരിപ്പൂർ വിമാനത്താവളത്തിൽ 7.38ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ റൺവേയിലേക്ക് തെന്നിമാറിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.

English summary
Karipur flight accident: Air India Express plane touched down near taxiway before plane crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X