കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരിൽ ലാൻഡിംഗ് സുരക്ഷിതമല്ലെന്ന് ആദ്യമേ ഡിജിസിഎ മുന്നറിയിപ്പ്: റൺവേയ്ക്ക് മിനുസം കൂടുതൽ

Google Oneindia Malayalam News

തിരുവനന്തപുരം:കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിംഗ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി വിവരം. ലാൻഡിംഗിനിടെ തെന്നിമാറിയതിനെ തുടർന്ന് ലാൻഡിംഗിനെ തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇതോടെ വിമാനം മൂന്ന് കഷ്ണങ്ങളായി പിളരുകയായിരുന്നു. മോശം കാലാവവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് ഡിജിസിഎ നൽകിയ മുന്നറിയിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളർന്നുപോയി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നുകുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളർന്നുപോയി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു

എയർ ഇന്ത്യയുടെ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഏഴേമുക്കാലിന് കരിപ്പൂർ വിമാനത്താവളത്തിൽ 7.38ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ റൺവേയിലേക്ക് തെന്നിമാറിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.

നേരത്തെ മുന്നറിയിപ്പ്

നേരത്തെ മുന്നറിയിപ്പ്


വിമാനത്താവളത്തിലെ ലാൻഡിംഗ് സുരക്ഷിതമല്ലെന്നും മഴക്കാലത്ത് മിനുസം വർധിക്കുമെന്നും അത് അപകടസാധ്യത വർധിപ്പിക്കുമെന്നും ഒരു വർഷം മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡിജിസിഎയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എയർപോർട്ട് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. അതിന് ശേഷം വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികളും നടന്നിരുന്നു.

റബ്ബറിന്റെ തോത് കൂടുതൽ

റബ്ബറിന്റെ തോത് കൂടുതൽ

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ പ്രതലത്തിൽ റബ്ബറിന്റെ സാന്നിധ്യം അധികമാണെന്നാണ് ഡിജിസിഎ കണ്ടെത്തിയത്. ടേബിൾ ടോപ്പ് റൺവേ ആയതുകൊണ്ട് തന്നെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ റൺവേയിലെ ഘർഷണത്തോത് ഉയർന്ന നിലയിലായിരിക്കണമെന്നും ഡിജിസിഎ സംഘം അന്ന് നിർദേശം നൽകിയിരുന്നു. ഇതോടെ റൺവേയിൽ നിന്ന് റബ്ബർ നീക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങിക്കൊണ്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഇതൊന്നും ഫലം കണ്ടില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ അപകടത്തിൽ നിന്ന് വ്യക്തമാകുന്നത്.

Recommended Video

cmsvideo
Karipur Flight Accident; Dr. Shimna Azeez reminds rescuers of precautionary measures to be taken
 പോരായ്മകൾ

പോരായ്മകൾ

റൺവേയിൽ മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനത്തിലും അപാകതകൾ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാറ്റിന്റെ ഗതി മനസ്സിലാക്കുന്നതിനുള്ള ഡിസ്റ്റന്റ് ഇൻഡിക്കേഷൻസ് വിൻഡ് എക്വിപ്മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലായിരുന്നുവെന്നും ഡിജിസിഎയുടെ കണ്ടെത്തലിൽ ഉൾപ്പെടുന്നു. അനുവദനീയമായതിലും കൂടുതൽ ചെരിവ് ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നതായും സംഘം പറയുന്നുണ്ട്.

11 വിമാനത്താവളങ്ങൾ

11 വിമാനത്താവളങ്ങൾ


മംഗളുരു, ലേ, കുളു, ഷിംല, പോർട്ട്ബ്ലെയർ, അഗർത്തല, ജമ്മു, പട്ന, ലത്തൂർ എന്നിങ്ങനെ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചിരുന്നു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവും ഇതിൽ ഉൾപ്പെടുന്നതാണ്. 2011ലാണ് ഇത്. ഇതിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ അരങ്ങേറുന്നത്. എന്നാൽ റൺവേയുടെ വീതി കൂട്ടാനുള്ള നടപടികൾ അപ്പോഴും ഉണ്ടായിരുന്നില്ല. ക്രിട്ടിക്കൽ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഡിജിസിഎ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തിയിരുന്നത്.

വിദഗ്ധ സംഘം

വിദഗ്ധ സംഘം

വിമാനത്താവാളത്തിന്റെ ഭൂമിശാസ്ത്രം, സൌകര്യങ്ങൾ, നടപടി ക്രമങ്ങൾ, സംവിധാനങ്ങൾ എന്നിവ പരിശോധിച്ചാണ് ഡിജിസിഎ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. എയറോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ്, ഫ്ലൈറ്റ് ഓപ്പറേഷൻ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുൾപ്പെട്ട സംഘമാണ് കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് ഡിജിസിഎയ്ക്ക് സമർപ്പിച്ചത്.

English summary
Karipur flight accident: DGCA gave warning about landing in Karipur International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X