കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡോക്ടറെ, ഇവിടെ നിൽക്കണേൽ നിൽക്കാട്ടോ..വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?

Google Oneindia Malayalam News

കരിപ്പൂര്‍: കഴിഞ്ഞ ദിവസം കേരളം രണ്ടു ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടലും മലപ്പുറം കരിപ്പൂരിലെ വിമാന അപകടവും. രണ്ടിടത്തും നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം പ്രശംസനീയമാണ്. അര്‍ധരാത്രി മഴയും കൊറോണയും അവഗണിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത് നിരവധി പേരാണ്.

കൊവിഡിനെ പോലും വകവയ്ക്കാതെയാണ് സഹജീവികളെ രക്ഷപ്പെടുത്താന്‍ ഇവര്‍ എത്തിയത്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്. ഇന്നലെ ആക്സിഡന്റ് പരിസരത്ത് പ്രവര്‍ത്തിച്ചവരോട് രണ്ടാഴ്ച ക്വാറന്റീനില്‍ പ്രവേശിക്കാന്‍ സ്നേഹപൂര്‍വ്വം അപേക്ഷിക്കുകയാണെന്ന് ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഞങ്ങളെന്താണ് വേണ്ടത്?

ഞങ്ങളെന്താണ് വേണ്ടത്?

കരിപ്പൂര്‍ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവര്‍ത്തകരായ ആ നാട്ടുകാര്‍ ചോദിച്ചത് 'ഡോക്ടറെ, ഇനി ഞങ്ങളിവിടെ നില്‍ക്കണേല്‍ നില്‍ക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവര്‍ക്ക് കോവിഡ് വരാതിരിക്കാന്‍ ഞങ്ങളെന്താണ് വേണ്ടത്?' എന്ന് മാത്രമാണ്.

അവര്‍ ഓര്‍ത്തിരുന്നില്ല

അവര്‍ ഓര്‍ത്തിരുന്നില്ല

രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കോവിഡ് കാലവും ശാരീരിക അകലവുമൊന്നും അവര്‍ ഓര്‍ത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവര്‍ സാക്ഷ്യം വഹിച്ചതും. പ്രിയപ്പെട്ട രക്ഷാപ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ.

Recommended Video

cmsvideo
Karipur flight: passengers shares experience | Oneindia Malayalam
 സ്വയം നിരീക്ഷണത്തില്‍

സ്വയം നിരീക്ഷണത്തില്‍

ഇന്നലെ വിമാനത്തില്‍ നിന്നും കൈയില്‍ കിട്ടിയ ജീവന്‍ വാരിയെടുത്ത് ഞങ്ങള്‍ക്കരികില്‍ എത്തിയവരില്‍ നിങ്ങളില്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ദയവ് ചെയ്ത് 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്.

ചികിത്സ തേടണം

ചികിത്സ തേടണം

കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള വൈറല്‍ ഫീവര്‍ ജലദോഷപ്പനിയാണോ കോവിഡാണോ എന്ന് സ്വയം തീരുമാനിച്ച് ലഘൂകരിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുകയാണ്. ഉറപ്പായും ഞങ്ങള്‍ക്കരികിലെത്തി ചികിത്സ തേടണം.

 അത്രയേറെയാണ്

അത്രയേറെയാണ്

കൊണ്ടോട്ടി എന്ന കണ്ടെയിന്‍മെന്റ് സോണിലുള്ള, കടുത്ത കോവിഡ് ഭീഷണിയുള്ള , ഒരു പക്ഷേ കോവിഡ് രോഗികള്‍ ആയിരുന്നിരിക്കാന്‍ സാധ്യതയുള്ള, വിദേശത്ത് നിന്ന് വന്ന മനുഷ്യരെ ചേര്‍ത്ത് പിടിച്ച് സ്വന്തം വാഹനങ്ങളില്‍ വരെ ആശുപത്രിയില്‍ എത്തിച്ച നിങ്ങള്‍ക്ക് രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്.

 കോവിഡ് ദുരന്തം കൂടി വേണ്ട

കോവിഡ് ദുരന്തം കൂടി വേണ്ട

ഇനിയൊരു വലിയ കോവിഡ് ദുരന്തം കൂടി വേണ്ട നമുക്ക്. മറ്റിടങ്ങളില്‍ നിന്നും വന്നെത്തിയ രക്ഷാപ്രവര്‍ത്തകരും ഇതേ കാര്യം പൂര്‍ണമായും ശ്രദ്ധിക്കുമല്ലോ. ഇന്നലെ ആക്സിഡന്റ് പരിസരത്ത് പ്രവര്‍ത്തിച്ചവരോട് രണ്ടാഴ്ച ക്വാറന്റീനില്‍ പ്രവേശിക്കാന്‍ സ്നേഹപൂര്‍വ്വം അപേക്ഷിക്കുകയാണ്.

ആവും വിധമെല്ലാം നോക്കും

ആവും വിധമെല്ലാം നോക്കും

എന്നിട്ടും കോവിഡ് വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവര്‍ത്തകരെ ഉറപ്പായും ഞങ്ങള്‍ ആവും വിധമെല്ലാം നോക്കും. നിസ്സംശയം നിങ്ങളോക്കെ തന്നെയാണ് ഈ ഭൂമിയില്‍ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവര്‍.

'ജീവൻ പകരം നല്‍കിയ പൈലറ്റുമാര്‍, കൊവിഡ് മറന്ന നാട്ടുകാര്‍, ദുരിതത്തിലും മുന്നോട്ട് നയിക്കുന്നത്''ജീവൻ പകരം നല്‍കിയ പൈലറ്റുമാര്‍, കൊവിഡ് മറന്ന നാട്ടുകാര്‍, ദുരിതത്തിലും മുന്നോട്ട് നയിക്കുന്നത്'

ഓടിയെത്തിയ കൊണ്ടോട്ടി, രക്തം നൽകിയ കോഴിക്കോട്, ഭക്ഷണമൊരുക്കി കണ്ണൂർ, കയ്യടിച്ച് സണ്ണി വെയ്ൻഓടിയെത്തിയ കൊണ്ടോട്ടി, രക്തം നൽകിയ കോഴിക്കോട്, ഭക്ഷണമൊരുക്കി കണ്ണൂർ, കയ്യടിച്ച് സണ്ണി വെയ്ൻ

ആ വിമാനം ഒരു അഗ്നിഗോളമാവാതിരുന്നത് അങ്ങയുടെ പ്രാഗത്ഭ്യം; പൈലറ്റ് ഡിവി സാഥയെ അനുസ്മരിച്ച് സുരഭി ആ വിമാനം ഒരു അഗ്നിഗോളമാവാതിരുന്നത് അങ്ങയുടെ പ്രാഗത്ഭ്യം; പൈലറ്റ് ഡിവി സാഥയെ അനുസ്മരിച്ച് സുരഭി

English summary
Karipur Flight Accident; Dr. Shimna Azeez reminds rescuers of precautionary measures to be taken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X