അപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകം
കരിപ്പൂര്‍: രാജ്യത്തെ തന്നെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനപാകടത്തില്‍ ഇതുവരെ 18 പേരാണ് മരിച്ചിരിക്കുന്നത്. പൈലറ്റിനും സഹ പൈലറ്റിനും ജീവന് നഷ്ടമായിട്ടുണ്ട്. അപകടത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അപകട സ്ഥലത്തേക്ക് നേരത്തെ ഡിജിസിഎയുടെ വിദ്ഗദ സംഘം എത്തിയിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്.
വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്ളൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തിയതോടെ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനാകും. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നതായാണ് സൂചന. ഇതിനിടെ എയര്‍ ഇന്ത്യ എക്സപ്രസിന്റെ ഫ്ളൈറ്റ് റെക്കോര്റും കണ്ടെത്തിയെന്നാണ് അവസാനമായി പുറത്തുവരുന്ന വിവരം. വിശദാംശങ്ങളിലേക്ക്...

നിര്‍ണായകം
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ളൈറ്റ് റെക്കോര്‍ഡറും കണ്ടെത്തിയിരിക്കുകയാണ്. അപകട കാരണം അറിയുന്നതില്‍ നിര്ണായകാമ് ഫളൈറ്റ് റെക്കോര്‍ഡര്‍. ഉടന്‍ തന്നെ കൃത്യമായ കാരണം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ഫ്ളൈറ്റ് റോക്കോര്ഡറും ഡിജിസിഎ വിദഗ്ദര്‍ വിശദമായി പരിശോധിക്കും.

മരണം 18
അപകടത്തില്‍ 18 പേര് മരണപ്പെട്ടെന്നാണ് അവസാനമായി പുറത്തുവരുന്ന വിവരം. 180 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലപ്പുറം ജില്ല കളക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചിരുന്നു. പരിക്കേറ്റവര്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 22 പേരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചിട്ടുണ്ട്.

മുന്നറിയിപ്പ്
വിമാനത്താവളത്തിലെ ലാന്‍ഡിംഗ് സുരക്ഷിതമല്ലെന്നും മഴക്കാലത്ത് മിനുസം വര്‍ധിക്കുമെന്നും അത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ഒരു വര്‍ഷം മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡിജിസിഎയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. അതിന് ശേഷം വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികളും നടന്നിരുന്നു.

വിദഗ്ധ സംഘം
വിമാനത്താവാളത്തിന്റെ ഭൂമിശാസ്ത്രം, സൌകര്യങ്ങള്‍, നടപടി ക്രമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചാണ് ഡിജിസിഎ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. എയറോഡ്രോം സ്റ്റാന്‍ഡേര്‍ഡ് ഡയറക്ടറേറ്റ്, ഫ്ലൈറ്റ് ഓപ്പറേഷന് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുള്‍പ്പെട്ട സംഘമാണ് കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് സമര്‍പ്പിച്ചത്.
ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ നാട്ടുകാർ, അഭിനന്ദിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളർന്നുപോയി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു
'ഡോക്ടറെ, ഇവിടെ നിൽക്കണേൽ നിൽക്കാട്ടോ..വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?