Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂർ വിമാനാപകടം കനത്ത മഴയ്ക്കിടെ: തീ പിടിക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു

കോഴിക്കോട്: കോഴിക്കോട് അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. വിമാനം ലാൻഡ് ചെയ്യുമ്പോൾ ശക്തമായ മഴ പെയ്തിരുന്നുവെന്നാണ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവർ മാധ്യമങ്ങൾക്ക് നൽകിയ വിവരം. മഴ പെയ്തുകൊണ്ടിരുന്നതിനാൽ അപകടത്തിൽപ്പെട്ട വിമാനത്തിന് തീപിടിച്ചിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 താഴ്ചയിലേക്ക് വീണ്ട് രണ്ട് ഭാഗങ്ങളായി പിളർന്ന് മാറുകയായിയരുന്നു. ശക്തമായ മഴ പെയുന്നതിനിടെ അപകടം നടന്നതിനാൽ വലിയ ശബ്ദമൊന്നും പുറത്തേക്ക് കേട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

വിമാനം അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സുമാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. വാഹനങ്ങളുടെ അഭാവമുണ്ടായിരുന്നുവെങ്കിലും ലഭ്യമായ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചത്. തുടർന്നാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കൂടുതൽ ആംബുലൻസുകളെത്തി പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നത്. രണ്ട് ജില്ലകളിലെയും ഫയർ ഫോഴ്സും ഇതിനകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയായിരുന്നു.

 photo-2020-0

Recommended Video

cmsvideo
    Natives help in the rescue operation at karipur | Oneindia Malayalam

    ലാൻഡിംഗിനെ തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണുവെന്നാണ് വിവരം. ഇതോടെ വിമാനം രണ്ടായി പിളരുകയായിരുന്നു. മോശം കാലാവവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. 16 പേരുടെ മരണമാണ് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്.

    എയർ ഇന്ത്യയുടെ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഏഴേമുക്കാലിന് കരിപ്പൂർ വിമാനത്താവളത്തിൽ 7.38ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ റൺവേയിലേക്ക് തെന്നിമാറിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ നടത്തി വരുന്ന വന്ദേഭാരത് ദൌത്യത്തിന് കീഴിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+