കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂർ വിമാനാപകടം കനത്ത മഴയ്ക്കിടെ: തീ പിടിക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. വിമാനം ലാൻഡ് ചെയ്യുമ്പോൾ ശക്തമായ മഴ പെയ്തിരുന്നുവെന്നാണ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവർ മാധ്യമങ്ങൾക്ക് നൽകിയ വിവരം. മഴ പെയ്തുകൊണ്ടിരുന്നതിനാൽ അപകടത്തിൽപ്പെട്ട വിമാനത്തിന് തീപിടിച്ചിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 താഴ്ചയിലേക്ക് വീണ്ട് രണ്ട് ഭാഗങ്ങളായി പിളർന്ന് മാറുകയായിയരുന്നു. ശക്തമായ മഴ പെയുന്നതിനിടെ അപകടം നടന്നതിനാൽ വലിയ ശബ്ദമൊന്നും പുറത്തേക്ക് കേട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

കരിപ്പൂരില്‍ വിമാനം വീണത് മുപ്പതടി താഴ്ച്ചയിലേക്ക്, 3 പേര്‍ മരിച്ചു, ലാന്‍ഡ് ചെയ്ത അതേ വേഗത്തില്‍...കരിപ്പൂരില്‍ വിമാനം വീണത് മുപ്പതടി താഴ്ച്ചയിലേക്ക്, 3 പേര്‍ മരിച്ചു, ലാന്‍ഡ് ചെയ്ത അതേ വേഗത്തില്‍...

വിമാനം അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സുമാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. വാഹനങ്ങളുടെ അഭാവമുണ്ടായിരുന്നുവെങ്കിലും ലഭ്യമായ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചത്. തുടർന്നാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കൂടുതൽ ആംബുലൻസുകളെത്തി പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നത്. രണ്ട് ജില്ലകളിലെയും ഫയർ ഫോഴ്സും ഇതിനകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയായിരുന്നു.

Recommended Video

cmsvideo
Natives help in the rescue operation at karipur | Oneindia Malayalam
 photo-2020-0

ലാൻഡിംഗിനെ തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണുവെന്നാണ് വിവരം. ഇതോടെ വിമാനം രണ്ടായി പിളരുകയായിരുന്നു. മോശം കാലാവവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. 16 പേരുടെ മരണമാണ് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്.

എയർ ഇന്ത്യയുടെ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഏഴേമുക്കാലിന് കരിപ്പൂർ വിമാനത്താവളത്തിൽ 7.38ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ റൺവേയിലേക്ക് തെന്നിമാറിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ നടത്തി വരുന്ന വന്ദേഭാരത് ദൌത്യത്തിന് കീഴിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.

കരിപ്പൂർ വിമാനാപകടം; പൈലറ്റ് മരിച്ചു!! സഹപൈലറ്റിന് ഗുരുതര പരിക്ക്!വിമാനത്തിൽ ഉണ്ടായിരുന്നത് 190 പേർ!കരിപ്പൂർ വിമാനാപകടം; പൈലറ്റ് മരിച്ചു!! സഹപൈലറ്റിന് ഗുരുതര പരിക്ക്!വിമാനത്തിൽ ഉണ്ടായിരുന്നത് 190 പേർ!

മഴയ്ക്കിടെ ലാൻഡിംഗ്, അപകട കാരണം മോശം കാലാവസ്ഥ, പൈലറ്റിന് റൺവേ വ്യക്തമായി കാണാനായില്ല!മഴയ്ക്കിടെ ലാൻഡിംഗ്, അപകട കാരണം മോശം കാലാവസ്ഥ, പൈലറ്റിന് റൺവേ വ്യക്തമായി കാണാനായില്ല!

കരിപ്പൂര്‍ വിമാനാപകടം: എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 191 പേർ: 10 കുട്ടികളും വിമാനത്തിൽ!!കരിപ്പൂര്‍ വിമാനാപകടം: എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 191 പേർ: 10 കുട്ടികളും വിമാനത്തിൽ!!

English summary
Karipur flight Accident Happened In Mid Of Heavy Rain, No Firing Reduce the Death Toll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X