കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാൻഡിംഗ് സഹപൈലറ്റിന് നൽകരുതെന്ന് നിർദ്ദേശമുള്ള സ്ഥലം, കരിപ്പൂരിലെ ലാൻഡിംഗ് ശ്രമകരമാകുന്നതിന് പിന്നിൽ

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രിയോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തില്‍ ഇതുവരെ 19 പേരാണ് മരണപ്പെട്ടിട്ടുള്ളത്. 13 പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട്ടെ ആശുപത്രികളിലും 6 പേരുടെ മൃതദേഹങ്ങള്‍ മലപ്പുറത്തെ ആശുപത്രികളിലുമാണുള്ളത്. വിമാനത്തിന്റെ പൈലറ്റുമാരായ ക്യാപ്റ്റന്‍ ഡിവി സാഥെ, സഹപൈലറ്റ് ആയ അഖിലേഷ് കുമാര്‍ എന്നിവര്‍ അടക്കമാണ് മരണപ്പെട്ടിരിക്കുന്നത്.

174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന്. ഇതില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. കൂടാതെ കാബിന്‍ ക്രൂ അംഗങ്ങളായ 6 പേരും വിമാനത്തിലുണ്ടായിരുന്നു. 123 പേരാണ് പരിക്കേറ്റ് ആശുപത്രികളിലുളളത്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗ് ശ്രമകരമാണെന്നും ഇവിടെയുള്ള ലാന്‍ഡിംഗ് പരിചയം നിലനിര്‍ത്തുന്നതിനായി കമ്പനികള്‍ എല്ലാ ക്യാപ്റ്റന്‍മാരെയും ഇടയ്ക്ക് ഇവിടേക്കുള്ള വിമാനങ്ങളില്‍ നിയോഗിക്കാറുണ്ടെന്നും എയര്‍ ഇന്ത്യ പൈലറ്റിന്റെ വെളിപ്പെടുത്തല്‍ വിശദാംശങ്ങളിലേക്ക്...

ലാന്‍ഡിംഗ് ശ്രമകരം

ലാന്‍ഡിംഗ് ശ്രമകരം

ഇന്ത്യയിലെ തന്നെ ലാന്‍ഡിംഗിന് ഏറ്റവും ശ്രമകരമായ വിമാനത്താവളാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ ലാന്‍ഡ് ചെയ്തുള്ള പരിചയം നിലനിര്‍ത്തുന്നതിനായി എല്ലാ ക്യാപ്ടന്‍മാരെയും ഇടയ്ക്ക് വിമാനക്കമ്പനികള്‍ ഇങ്ങോട്ടുള്ള വിമാനങ്ങളില്‍ നിയോഗിക്കാറുണ്ടെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു എയര്‍ ഇന്ത്യ പൈലറ്റ് മാതൃഭൂമിയോട് പറഞ്ഞു.

അപൂര്‍വങ്ങളില്‍ ഒന്ന്

അപൂര്‍വങ്ങളില്‍ ഒന്ന്

ലാന്‍ഡിംഗിന് സഹപൈലറ്റുമാര്‍ക്ക് അനുമതി നല്‍കാത്ത അപൂര്‍വം എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കരിപ്പൂരെന്ന് പൈലറ്റ് പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ട ഡിവി സാഥെ പരിചയ സമ്പന്നനായ പൈലറ്റാണ്. അപകടത്തില്‍ ഏറെ ദുഖമുണ്ട്. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സാങ്കേതിക തകരാര്‍ ഉള്‍പ്പടെയുള്ളവ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ

വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ

ഒരു പൈലറ്റെന്ന നിലയില്‍ പറയുകയാണെങ്കില്‍ ലാന്‍ഡിംഗിന് ഏറ്റവും ശ്രമകരമായ വിമാനത്താവളാണ് കരിപ്പൂര്‍. നിരവധി തവണ ഞാന്‍ ഇവിടെ ലാന്‍ഡ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത കാലാവസ്ഥകളില്‍ ഇവിടെ ലാന്‍ഡ് ചെയ്ത് പരിചയം നേടുന്നതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എല്ലാ പൈലറ്റുമാരെയും വര്ഷത്തില്‍ ഒന്നോ രണ്ടോ തവണ കരിപ്പൂരിലേക്ക് നിയോഗിക്കാറുണ്ട്.

Recommended Video

cmsvideo
Deepak vasant sathe: real hero of karipur flight incident | Oneindia Malayalam
മറ്റൊന്ന് മംഗലാപുരം

മറ്റൊന്ന് മംഗലാപുരം

കരിപ്പൂരിലെ പോലെ സമാനമായ മറ്റൊരു വിമാനത്താവളം മംഗലാപുരമാണ്. കരിപ്പൂര്‍ വിമാനത്താവളം ട്രിക്കി ആകുന്നത് പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലവും കാലാവസ്ഥയുമാണ്. ഇവിടെയുള്ള റണ്‍വേയ്ക്ക് നീളെ കുറവാണ്. തീരെ നീളമില്ലെന്നല്ല. റണ്‍വേയുടെ നീളം കൂടും തോറും പൈലറ്റിന്റെ ആത്മവിശ്വാസവും വര്‍ദ്ധിക്കും.

ലോ ക്ലൗഡ്‌സ്

ലോ ക്ലൗഡ്‌സ്

വിമാനത്താവളം സ്ഥി ചെയ്യുന്നത് മലപ്രദേശത്തായിനാല്‍ ലോ ക്ലൗഡ്‌സ് ഇവിടെ എപ്പോഴും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ അതിരാവിലെയോ രാത്രി വൈകിയോ ഇവിടെ ലാന്‍ഡ് ചെയ്യുക എന്നത് പൈലറ്റിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ളതല്ല. ലാന്‍ഡിംഗിന് മുമ്പ് ഏറ്റവും താന്‍ ഏറ്റവും ജാഗ്രതയോടെ നോക്കിക്കാണുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് വ്യക്തമാക്കി.

ടേബിള്‍ ടോപ്പ് റണ്‍വേ

ടേബിള്‍ ടോപ്പ് റണ്‍വേ

മംഗലാപുരത്തിന് സമാനമായ വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരിലേത്. ടേബിള്‍ ടോപ്പ് റണ്‍വേയാണ് ഇവിടെയുള്ളത്. മലകള്‍ക്കിടെയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത്തരം വിമാനത്താവളങ്ങളില്‍ വിശ്വല്‍ കണ്‍ട്രോളിംഗിനാണ് പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നില്‍ കാണുന്ന കാഴ്ചകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും ഇവിടങ്ങളില്‍. അതുകൊണ്ട് തന്നെ ലാന്‍ഡിംഗ് സമയത്ത് പ്രതികൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

പൈലറ്റിന്റെ മിടുക്ക്

പൈലറ്റിന്റെ മിടുക്ക്

2010ല്‍ മംഗലാപുരത്ത് നടന്ന വിമാന അപകടത്തെ പോലെ വിമാനം കത്താതിരുന്നത് പൈലറ്റിന്റെ മിടുക്കാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. അല്ലായെങ്കില്‍ വിമാനം പൊട്ടിത്തെറിയിലേക്ക് എത്തിയേനെ എന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. വിമാനം താഴേക്ക് പതിച്ചാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായത്.

ദീപക് വസന്ത് സാത്തെ

ദീപക് വസന്ത് സാത്തെ

വ്യോമ സേനയിലെ സേവനത്തിന് ശേഷമാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ എയര്‍ ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷക്കാലം അദ്ദേഹം വ്യോമ സേനയില്‍ പൈലറ്റ് ആയിരുന്നു. 30 വര്‍ഷത്തെ പരിചയ സമ്പന്നതയുളള പൈലറ്റാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ. 1981ലാണ് അദ്ദേഹം സേവനം ആരംഭിച്ചത്.

കരിപ്പൂർ വിമാന അപകടത്തിൽ 19 മരണം, ഒന്നര വയസ്സുളള കുഞ്ഞും! കോഴിക്കോട് മാത്രം 13 മരണംകരിപ്പൂർ വിമാന അപകടത്തിൽ 19 മരണം, ഒന്നര വയസ്സുളള കുഞ്ഞും! കോഴിക്കോട് മാത്രം 13 മരണം

''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്

English summary
Karipur Flight Accident; Karipur International Airport Is most difficult for landing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X