കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാന്‍ഡിംഗ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചു, വിമാനം ഓഫ് ചെയ്തില്ല; തെളിവുകള്‍ ചൂണ്ടിക്കാട്ടി വിദഗ്ദർ

Google Oneindia Malayalam News

കരിപ്പൂര്‍: രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടങ്ങളിലൊന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവിച്ചത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും അടക്കം 18 പേരാണ് മരിച്ചത്. ഇവരില്‍ നാല് കുട്ടികളും ഉണ്ടായിരുന്നു. വിമാനാപകടത്തില്‍ പരിക്കേറ്റ 115 പേര്‍ ഇപ്പോഴും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരില്‍ 14 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന 57 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്ന് കളക്ടര്‍ അറിയിച്ചിരുന്നു.

അപകടത്തില്‍പ്പെട്ട വിമാനം ഡിജിസിഎ സംഘം പരിശോധിച്ചു. ഡിജിസിഎ എയര്‍പോര്‍ട്ട് അതോറിറ്റി എയര്‍ ഇന്ത്യ സംഘങ്ങള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. അതേസമയം, അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡിംഗ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചിരുന്നതായി കോക്പീറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ദര്‍ പറയുന്നു.

ചിത്രങ്ങള്‍ നല്‍കുന്ന സൂചന

ചിത്രങ്ങള്‍ നല്‍കുന്ന സൂചന

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിംഗ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചതയാണ് കോക്പീറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വ്യോമയാന രംഗത്തെ വിദഗ്ദരുടെ അഭിപ്രായം ചൂണ്ടിക്കാട്ടി മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ത്രസ്റ്റ് ലിവര്‍ ടേക്ക് ഓഫ് പൊസിഷനിലാണെന്ന് വിദഗ്ദര്‍ പറയുന്നു.

എഞ്ചിന്‍ ഓഫല്ല

എഞ്ചിന്‍ ഓഫല്ല

തീപിടിത്തം ഒഴിവാക്കാന്‍ എഞ്ചിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിലെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ലിവറിന്റെ സ്ഥാനം ഓഫ് സ്ഥാനത്തല്ല. വിമാനം താഴെ വീണ് പിളര്‍ന്നതോടെ തനിയെ എഞ്ചിന്‍ ഓഫായി പോയതെന്നാണ് നിഗമനം.

ഫ്ളാപ്പ്

ഫ്ളാപ്പ്

റണ്‍വേയില്‍ നിന്ന് ഏറെ ദൂരം മുന്നോട്ട് പോയി നിലംതൊട്ടതിനാല്‍ വേഗത നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാമെന്നാണ് വിദഗ്ദരുടെ നിഗമനങ്ങള്‍. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകുകള്‍ ഫ്‌ളാപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണ് ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണ് എന്ന ചിത്രത്തില്‍ വ്യക്തമാകുന്നു.

Recommended Video

cmsvideo
Karipur flight: plane has 375 crore's insurance | Oneindia Malayalam
സ്ഥാനം മാറാനുള്ള സാധ്യത

സ്ഥാനം മാറാനുള്ള സാധ്യത

അതേസമയം, അപകടത്തിന്റെ ആഘാതത്തിലോ കോക്പീറ്റിലെ പൈലറ്റുമാരുടെ രക്ഷിക്കുന്നതിനിടെയിലോ ലിവറുകളുടെ സ്ഥാനം മാറിപ്പോകാന്‍ സാധ്യതയില്ലേ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വേഗത കൂടി

വേഗത കൂടി

അതേസമയം, അപകടത്തില്‍പ്പെട്ട വിമാനത്തിന് ലാന്‍ഡിംഗ് സമയത്ത് വേഗത കൂടിയിരുന്നതായി കണ്ടെത്തല്‍. അപകടം അന്വേഷിക്കുന്ന സംഘം എടിസിയില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. ഡിജിസിഎ അന്വേഷണ സംഘം റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു. കണ്‍ട്രോള്‍ റൂമിലെ ലോഗ് ബുക്ക് സീല്‍ ചെയ്തു. വിമാന ദുരന്തത്തിന് കാരണം ലാന്‍ഡിംഗ് സമയത്തെ അശ്രദ്ധയെന്നാണ് പൊലീസ് എഫ്‌ഐആര്‍.

30 ഉദ്യോഗസ്ഥര്‍

30 ഉദ്യോഗസ്ഥര്‍

കരിപ്പൂര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്ഐആര്‍ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. 30 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം, എയര്‍ ക്രാഫ്റ്റ് നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേരള പോലീസ് അന്വേഷണം നടത്തുന്നത്.

കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം ഇതാണ്... അന്വേഷണത്തില്‍ തെളിഞ്ഞത്, റഡാര്‍ ചിത്രം ശേഖരിച്ചുകരിപ്പൂര്‍ വിമാന അപകടത്തിന് കാരണം ഇതാണ്... അന്വേഷണത്തില്‍ തെളിഞ്ഞത്, റഡാര്‍ ചിത്രം ശേഖരിച്ചു

'ആർഎസ്എസ് ആക്കി ന്യൂനപക്ഷ വോട്ട് തട്ടാനുളള വെള്ളം പിബിയുടെ അടുപ്പത്തിരുന്ന് തിളയ്ക്കുകയേ ഉള്ളൂ !''ആർഎസ്എസ് ആക്കി ന്യൂനപക്ഷ വോട്ട് തട്ടാനുളള വെള്ളം പിബിയുടെ അടുപ്പത്തിരുന്ന് തിളയ്ക്കുകയേ ഉള്ളൂ !'

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണംകരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം

English summary
Karipur Flight Accident; Plane attempted to take off again after the landing error
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X