കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം ഇതാണ്... അന്വേഷണത്തില്‍ തെളിഞ്ഞത്, റഡാര്‍ ചിത്രം ശേഖരിച്ചു

Google Oneindia Malayalam News

മലപ്പുറം: വെള്ളിയാഴ്ച രാത്രിയാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. നാല് കുട്ടികളും പൈലറ്റുമാരും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കാരണം വലിയ ദുരന്തങ്ങളിലേക്ക് എത്തിയില്ല. എന്താണ് അപകടത്തിന് കാരണം എന്ന് ഡിജിസിഎ അന്വേഷണം തുടരുകയാണ്. കേരള പോലീസും സംഭവത്തില്‍ അന്വേഷണം തുടങ്ങി.

ഞായറാഴ്ച ആരംഭിച്ച അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പി ഹരിദാസാണ് നേതൃത്വം നല്‍കുന്നത്. രണ്ട് അന്വേഷണ സംഘങ്ങളുടെയും പ്രാഥമിക കണ്ടെത്തലുകള്‍ ഇങ്ങനെയാണ്....

ലാന്റിങ് സമയത്ത്

ലാന്റിങ് സമയത്ത്

ലാന്റിങ് സമയത്ത് വിമാനത്തിന് വേഗത കൂടുതലായിരുന്നു എന്നാണ് കണ്ടെത്തല്‍. വിമാനം ലാന്റിങ് നടത്തിയത് റണ്‍വെയുടെ മധ്യഭാഗത്താണ്. ഇത് ഏറെ മുന്നോട്ട് വിമാനം വേഗത്തില്‍ പോകാന്‍ ഇടയാക്കി. റണ്‍വെയില്‍ നിന്ന് കടക്കാന്‍ ഇതാകും ഒരു കാരണമെന്ന് ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. അന്വേഷണ സംഘം വിമാനത്താവളത്തില്‍ നിന്ന് റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു.

മധ്യഭാഗത്താണ് ലാന്റ് ചെയ്തു

മധ്യഭാഗത്താണ് ലാന്റ് ചെയ്തു

വിമാനം റണ്‍വെയുടെ മധ്യഭാഗത്താണ് ലാന്റ് ചെയ്തത് എന്ന കാര്യം എടിസിയിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ലാന്റിങ് സമയം വിമാനത്തിനുണ്ടാകേണ്ട പരമാവധി വേഗതയിലും കൂടുതലായിരുന്നു. എടിസിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും ഡിജിസിഎ സംഘം വിവരങ്ങള്‍ ശേഖരിച്ചു.

റഡാര്‍ ചിത്രങ്ങള്‍

റഡാര്‍ ചിത്രങ്ങള്‍

വിമാനത്താവളത്തില്‍ നിന്ന് റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു. കണ്‍ട്രോള്‍ റൂമിലെ ലോഗ് ബുക്ക് സീല്‍ ചെയ്തു. കാലാവസ്ഥാ കേന്ദ്രത്തിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന്റെ എന്‍ജിന്‍ പുറത്തെടുത്ത് പരിശോധിക്കും. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഡാറ്റ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ എന്നിവയും പരിശോധിക്കുന്നുണ്ട്.

കേരള പോലീസ് എഫ്‌ഐആര്‍

കേരള പോലീസ് എഫ്‌ഐആര്‍

കേരള പോലീസ് ഞായറാഴ്ച ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങിയത്. ലാന്റിങ് സമയത്തെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. മലപ്പുറം എഎസ്പി ജി സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ഹരിദാസിനാണ് അന്വേഷണ ചുമതല.

30 ഉദ്യോഗസ്ഥര്‍

30 ഉദ്യോഗസ്ഥര്‍

കരിപ്പൂര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആര്‍ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. 30 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം, എയര്‍ ക്രാഫ്റ്റ് നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേരള പോലീസ് അന്വേഷണം നടത്തുന്നത്.

Recommended Video

cmsvideo
Karipur flight: plane has 375 crore's insurance | Oneindia Malayalam
റണ്‍വെയില്‍ നിന്ന് തെന്നി മാറി

റണ്‍വെയില്‍ നിന്ന് തെന്നി മാറി

ദുബായ്-കോഴിക്കോട് വിമാനം വെള്ളിയാഴ്ച വൈകീട്ടാണ് കരിപ്പൂരിലെ റണ്‍വെ 10 ല്‍ നിന്ന് തെന്നി മാറി താഴ്ചയിലേക്ക് മറിഞ്ഞത്. വിമാനം രണ്ടായി മുറിയുകയായിരുന്നു. കനത്ത മഴ മൂലമുള്ള പ്രതികൂല സാഹചര്യവും ദുരന്തത്തിന് ഇടയാക്കി. വിമാനത്തിലുണ്ടായിരുന്നവരില്‍ നിന്ന കേരള പോലീസ് വിശദാംശങ്ങള്‍ ശേഖരിക്കും.

ഉന്നതരുടെ സന്ദര്‍ശനം

ഉന്നതരുടെ സന്ദര്‍ശനം

സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്രമന്ത്രി വി മുരളീധരന്‍, ഡിജിസിഎ ഉദ്യോഗസ്ഥര്‍, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ഉദ്യോഗസ്ഥര്‍, മുംബൈയില്‍ നിന്ന് അന്വേഷണം ഏകോപിപ്പിക്കുന്നതിനുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘം എന്നിവരെല്ലാം കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു.

കണ്ണീര്‍പ്പൂക്കള്‍

കണ്ണീര്‍പ്പൂക്കള്‍

നാല് കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം സ്വദേശി ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശി ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), ശിവാത്മിക (അഞ്ച് വയസ്) എന്നിവരാണ് ദുരന്തത്തില്‍ മരിച്ച കുട്ടികള്‍. കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

ഇവരും ഓര്‍മയായി

ഇവരും ഓര്‍മയായി

മലപ്പുറം സ്വദേശികളായ ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷഹീര്‍ സയീദ് (38), ലൈലാബി കെവി (51), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വിപി (24), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), രമ്യ മുരളീധരന്‍ (32) ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരും അപകടത്തില്‍ മരിച്ചു.

ആറു പേര്‍ ഗുരുതരാവസ്ഥയില്‍

ആറു പേര്‍ ഗുരുതരാവസ്ഥയില്‍

184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ദുബായില്‍ നിന്നെത്തിയ ഐഎക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായിരുന്നത്.അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സ നല്‍കി. ആറു പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.

എയര്‍ ഇന്ത്യയുടെ അഭിനന്ദനം

എയര്‍ ഇന്ത്യയുടെ അഭിനന്ദനം

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെ ഇടപെടല്‍ ഏറെ പ്രശംസിക്കപ്പെട്ടു. കൈമെയ് മറന്ന് അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അര്‍ധരാത്രി ബ്ലഡ് ബാങ്കുകള്‍ക്ക് മുന്നില്‍ രക്തം നല്‍കാനെത്തിയവരുടെ നീണ്ട നിര കണ്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എയര്‍ ഇന്ത്യയും നാട്ടുകാരെ അഭിനന്ദിച്ചു.

പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍

English summary
Karipur Flight Accident: Plane Was at Over Speed While Landing, Kerala Police starts inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X