കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാനാപകടം; ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സാഥെയുടെ പരിചയസമ്പത്തും മിടുക്കും

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 120 അടി താഴേക്ക് പതിച്ച് രണ്ടായി മുറിയുകയായിരുന്നു. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ 19 പേര്‍ മരിച്ചെന്നാണ് വിവരം. ഇവരില്‍ ഒരാളുടെ മരണം ഇനിയും സ്ഥിരീകരിക്കാനുണ്ട്. വിമാനത്തിന്റെ കോക്പീറ്റ് ഉള്‍പ്പടെ മതിലില്‍ ഇടിച്ചാണ് വിമാനം നിന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റിന്റെ കാഴ്ച മങ്ങിയതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്നാണ് സൂചന. എയര്‍ ഇന്ത്യ പൈലറ്റ് ക്യാപറ്റന്‍ ഡിവി സാഥെയുടെ പരിചയസമ്പത്ത് കൊണ്ടാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

pilot

മംഗലാപുരത്തിന് സമാനമായ വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരിലേത്. ടേബിള്‍ ടോപ്പ് റണ്‍വേയാണ് ഇവിടെയുള്ളത്. മലകള്‍ക്കിടെയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത്തരം വിമാനത്താവളങ്ങളില്‍ വിശ്വല്‍ കണ്‍ട്രോളിംഗിനാണ് പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നില്‍ കാണുന്ന കാഴ്ചകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും ഇവിടങ്ങളില്‍. അതുകൊണ്ട് തന്നെ ലാന്‍ഡിംഗ് സമയത്ത് പ്രതികൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Recommended Video

cmsvideo
Karipur flight: passengers shares experience | Oneindia Malayalam

2010ല്‍ മംഗലാപുരത്ത് നടന്ന വിമാന അപകടത്തെ പോലെ വിമാനം കത്താതിരുന്നത് പൈലറ്റിന്റെ മിടുക്കാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. അല്ലായെങ്കില്‍ വിമാനം പൊട്ടിത്തെറിയിലേക്ക് എത്തിയേനെ എന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. വിമാനം താഴേക്ക് പതിച്ചാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായത്.

വ്യോമ സേനയിലെ സേവനത്തിന് ശേഷമാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ എയര്‍ ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷക്കാലം അദ്ദേഹം വ്യോമ സേനയില്‍ പൈലറ്റ് ആയിരുന്നു. 30 വര്‍ഷത്തെ പരിചയ സമ്പന്നതയുളള പൈലറ്റാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ. 1981ലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. 22 വര്‍ഷം പൈലറ്റായി ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. 2003ല്‍ സര്‍വ്വീസില്‍ നിന്നും സ്‌ക്വാഡ്രോണ്‍ ലീഡര്‍ ആയി വിരമിച്ച സാത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയില്‍ പൈലറ്റായി ചേര്‍ന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 58ാം റാങ്കുകാരനായിരുന്നു. മാത്രമല്ല സ്വോഡ് ഓഫ് ഓണറും സാത്തെ നേടിയിരുന്നു. ബോയിംഗ് 737 കൊമേഷ്യല്‍ വിമാനങ്ങള്‍ പറത്തുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുളള പൈലറ്റ് കൂടിയാണ് സാത്തേ.

തകര്‍ന്ന വിമാനത്തില്‍ നിന്നും പുറത്തേക്ക് എടുക്കുമ്പോള്‍ തന്നെ പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു എന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയേയും അഖിലേഷ് കുമാറിനേയും കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് അഖിലേഷ് മരണത്തിന് കീഴടങ്ങിയത്.

English summary
Karipur Flight Accident; The depth of the crash reduced by the skill and experience of the pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X