കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദരമര്‍പ്പിച്ച പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി ? മേധാവികളുടെ അനുമതിയില്ല; ചിത്രം വൈറല്‍...!

Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടത്തില്‍ നാട്ടുകാര്‍ കാണിച്ച ദുരിതാശ്വാസ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാട്ടുകാരെ എയര്‍ ഇന്ത്യാ എക്സ്പ്രസും നന്ദി അറിയിച്ചിരുന്നു മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. അസാധാരണമായ ഒരു സംഭവത്തിന്റെ സമയത്ത് അവര്‍ ഏറ്റവും വലിയ മനുഷ്യത്വമാണ് കാണിച്ചത്. നിങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് എയര്‍ ഇന്ത്യ കുറിച്ചിരുന്നു.

അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ എല്ലാവരും ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഇതിനിടെ ക്വാറന്റീനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകരെ സല്യൂട്ട് നല്‍കി അദരിക്കുന്ന പൊലീസുകാരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്വാറന്റീനില്‍ കഴിയുന്നവരുടെ താമസ സ്ഥലത്തെത്തിയാണ് പൊലീസുകാര്‍ സല്യൂട്ട് നല്‍കിയത്. എന്നാല്‍ മേലുദ്യോഗസ്ഥരുടെ സമ്മതമില്ലാതെ ആദരിച്ച പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

പൊലീസുകാരുടെ സല്യൂട്ട്

പൊലീസുകാരുടെ സല്യൂട്ട്

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുടെ താമസ സ്ഥലത്തെത്തി പൊലീസുകാര്‍ സല്യൂട്ട് നല്‍കി ആദരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രമുഖരൊക്കെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. വലിയ രീതിയിലുള്ള ജന പിന്തുണയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

Recommended Video

cmsvideo
ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും
വ്യാജമാണെന്ന് കരുതി

വ്യാജമാണെന്ന് കരുതി

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ല പൊലീസ് മേധാവിയുള്‍പ്പടെയുള്ളവരുടെ പ്രതികരണം, തുടര്‍ന്ന് സത്യമെന്താണെന്ന് മനസിലാക്കാന്‍ പൊലീസ് അന്വേഷണം നടത്തി. ആദരം നടത്തിയത് ഒര്‍ജിനല്‍ പൊലീസ് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയവര്‍

സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയവര്‍

കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്പഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് സല്യൂട്ട് നല്‍കി ആദരമര്‍പ്പിച്ചത്. ഇതോടെ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐയോട് ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.

അനുമതിയില്ലാതെ

അനുമതിയില്ലാതെ

മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഇവര്‍ സല്യൂട്ട് നല്‍കി ആദരിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. സിഐയുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടിയുണ്ടാകുക.

ചിത്രം പങ്കുവച്ച് പ്രമുഖര്‍

ചിത്രം പങ്കുവച്ച് പ്രമുഖര്‍

സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ ചലച്ചിത്ര താരങ്ങള്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിഗ് സല്യൂട്ട് എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ലാന്‍ഡിംഗ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചു, വിമാനം ഓഫ് ചെയ്തില്ല; തെളിവുകള്‍ ചൂണ്ടിക്കാട്ടി വിദഗ്ദർലാന്‍ഡിംഗ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചു, വിമാനം ഓഫ് ചെയ്തില്ല; തെളിവുകള്‍ ചൂണ്ടിക്കാട്ടി വിദഗ്ദർ

'എന്റെ മോള്, എന്റെ ഭർത്താവ്.. മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും,ഇന്നുവരെ കണ്ടിട്ടില്ലാത്ത ലാന്റിങ്''എന്റെ മോള്, എന്റെ ഭർത്താവ്.. മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും,ഇന്നുവരെ കണ്ടിട്ടില്ലാത്ത ലാന്റിങ്'

മരിച്ച കുട്ടിയ്ക്ക് പകരം പരിക്കേറ്റകുട്ടിയുടെ പേര്... യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? ആരുടെ പിശക്...മരിച്ച കുട്ടിയ്ക്ക് പകരം പരിക്കേറ്റകുട്ടിയുടെ പേര്... യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? ആരുടെ പിശക്...

English summary
Karipur Flight Crash; Departmental action may be taken against police officers who salute rescuers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X