കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂർ വിമാനാപകടത്തിന്റെ കാരണം ഉടനറിയാം;റിപ്പോർട്ട് പരസ്യപ്പെടുത്താനൊരുങ്ങി കേന്ദ്രം

Google Oneindia Malayalam News

കണ്ണൂർ: കരിപ്പൂർ വിമാന അപകട റിപ്പോർട്ട് വ്യേമയാന മന്ത്രാലയം പരസ്യപ്പെടുത്താൻ ഒരുങ്ങുന്നത് അപകടമുണ്ടായി ഒരുവർഷം പൂർത്തിയാവുന്ന വേളയിൽ. അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​ന്തി​മ റി​പ്പോർ​ട്ട് ഈ മാ​സം പരസ്യപ്പെടുത്തിയേക്കുമെന്ന് വ്യോ​മയാ​ന മ​ന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എംപി അ​ബ്ദുൽ സ​മ​ദ് സ​മ​ദാ​നി എം.പി സ​മർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അ‍ഞ്ചംഗ വിദഗ്ദ സമിതിയാണ് അ​പ​ക​ടം അ​ന്വേ​ഷി​ക്കു​ന്ന​ത്.

flight-1603960883.jpg

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

വി​മാ​നാ​പ​ക​ട അ​ന്വേ​ഷ​ണ നി​യ​മ​(2017)​ത്തിലെ 14ാം വകുപ്പ് പ്രകാരം യു.എ​സ്.എയി​ലെ എൻ.ടി.എ​സ്.ബി പ്ര​തി​നി​ധി​ക​ളു​മാ​യി റി​പ്പോർ​ട്ടി​നെ സം​ബ​ന്ധി​ച്ച ചർ​ച്ച ​ന​ട​ക്കു​ക​യാ​ണ്. കൊ​വി​ഡ് സാ​ഹ​ച​ര്യം ചർ​ച്ച​യു​ടെ പു​രോ​ഗ​തി​ക്ക് ത​ട​സ്സ​മാ​യതെന്നും വി​മാ​നാ​പ​ക​ട​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ചാ​ണ് കോ​ഴി​ക്കോ​ട് ​നി​ന്ന് വ​ലി​യ​വി​മാ​ന​ങ്ങ​ളു​ടെ സർ​വീ​സ് എ​യർ​ഇ​ന്ത്യ താ​ത്​കാ​ലി​ക​മാ​യി നിർ​ത്തി​വ​ച്ച​തെന്നും വ്യോമയാന മന്ത്രി അറിയിച്ചു. വ​ലി​യ വി​മാ​ന​ങ്ങൾ പ​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്താൻ വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റിൽ നി​ന്നു​ള്ള പ്ര​തി​നി​ധി​സം​ഘം വി​മാ​ന​ത്താ​വ​ളം സ​ന്ദർ​ശി​ച്ചിരുന്നു. ഇവർ സമർപ്പിച്ച എട്ട് നിർദ്ദേശങ്ങൾ എയർപോർട്ട് അതോറിറ്റിക്ക് അയച്ചിട്ടുണ്ട്. സർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് വി​മാ​നാ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോർ​ട്ടി​നെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പറഞ്ഞു.

2020 ആഗസ്റ്റ് 7 ന് രാത്രിയാണ് കരിപ്പൂരിൽ ഐഎക്സ് 1344 എന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി 35 മീറ്റർ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരായിരുന്നു മരിച്ചത്.. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 168 പേരോളം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നു. അപകടത്തിന് പിന്നാലെ ഡിജിസിഎ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സി കാറ്റഗറിയിൽ പെടുന്ന ചെറിയ വിമാനങ്ങൾ മാത്രമാണ് നിലവിൽ ഇവിടെ സർവ്വീസ് നടത്തുന്നത്.

നേരത്തെ കരിപ്പൂരിൽ സർവീസിസ് നടത്തിയിരുന്നതിൽ നല്ലൊരു പങ്കും വലിയ വിമാനങ്ങളായിരുന്നു. ചെറിയ വിമാനങ്ങളുമായി സർവീസ് നടത്താൻ പല കമ്പനികളും തയ്യാറായിട്ടില്ല. പ്രവാസികളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയേയോ,​ കണ്ണൂരിനേയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. വലിയ വിമാനങ്ങളുടെ സർവീസ് നീണ്ടുപോയാൽ കരിപ്പൂരിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു. വിമാനാപകട റിപ്പോർട്ടിന് പിന്നാലെ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഏവരും.

'അതുകൊണ്ടാവും നീ രക്ഷപ്പെടാത്തത്'; പലരും തന്നോട് പറഞ്ഞ അക്കാര്യം വെളിപ്പെടുത്തി മണിക്കുട്ടന്‍'അതുകൊണ്ടാവും നീ രക്ഷപ്പെടാത്തത്'; പലരും തന്നോട് പറഞ്ഞ അക്കാര്യം വെളിപ്പെടുത്തി മണിക്കുട്ടന്‍

ഈ മത്സരാർത്ഥിയെ ഒതുക്കി, നിങ്ങൾ കൈയ്യടിച്ച സ്ക്രിപ്റ്റെല്ലാം ഇദ്ദേഹത്തിന്റേത്;തുറന്ന് പറഞ്ഞ് കിടിലം ഫിറോസ്ഈ മത്സരാർത്ഥിയെ ഒതുക്കി, നിങ്ങൾ കൈയ്യടിച്ച സ്ക്രിപ്റ്റെല്ലാം ഇദ്ദേഹത്തിന്റേത്;തുറന്ന് പറഞ്ഞ് കിടിലം ഫിറോസ്

'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി

English summary
karipur flight crash; Enquiry report to be submitted soon says jyothiradhithya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X