കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സലിനിത് പുതുജീവിതമാണ്.... കരിപ്പൂരില്‍ എത്തേണ്ടതായിരുന്നു, ആ പത്ത് മിനുട്ട് രക്ഷിച്ചത് ജീവന്‍!!

Google Oneindia Malayalam News

ദുബായ്: കരിപ്പൂരിലെ വിമാനദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം. അതേസമയം തന്നെ വിമാനത്തില്‍ കയറാതെ രക്ഷപ്പെട്ടവരുമുണ്ട് ആശ്വസിക്കുന്നവരില്‍. മട്ടന്നൂര്‍ സ്വദേശി അഫ്‌സലിന് അത്തരമൊരു അനുഭവമാണ് പറയാനുള്ളത്. കരിപ്പൂരിലേക്ക് വന്ന വിമാനത്തില്‍ ഇന്നലെ അഫ്‌സല്‍ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാല്‍ വൈകിയതിനെ തുടര്‍ന്നാണ് എല്ലാം താളം തെറ്റിയത്. വിമാനത്തില്‍ ഇതോടെ അഫ്‌സലിന് കയറാന്‍ സാധിച്ചില്ല. ഇതോടെ യാത്രയും മുടങ്ങി. തന്റെ യാത്ര മുടങ്ങിയതില്‍ പടച്ചോനോട് മാത്രമായിരിക്കും അഫ്‌സലിന് നന്ദി പറയാനുണ്ടാവുക.

1

യാത്ര മുടങ്ങുന്നതിന് കാരണമായ ആ പത്ത് മിനുട്ടാണ് ഇന്ന് അഫ്‌സലിന് പുതുജീവന്‍ നല്‍കിയിരിക്കുന്നത്. ഒരുപക്ഷേ ആ നശിച്ച നിമിഷത്തെ അഫ്‌സല്‍ പലവട്ടം ശപിച്ചിട്ടുണ്ടാവും. പക്ഷേ അത് മാറി നന്ദി പറയേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും അദ്ദേഹം പ്രതീക്ഷിച്ച് കാണില്ല. വിവാഹം നിശ്ചയിച്ചതോടെയാമ് നാട്ടിലേക്ക് പുറപ്പെടാനായി അഫ്‌സല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. കോവിഡിന്റെ പ്രതിസന്ധികള്‍ കാരണം കാലാവധി കഴിഞ്ഞ വിസ അഫ്‌സലിന് പുതുക്കാനും സാധിച്ചില്ല. ഈയൊരു ചെറിയ പിഴവാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയിരിക്കുന്നത്.

Recommended Video

cmsvideo
ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും

വിമാനത്തില്‍ കയറുന്നതിന് മുമ്പായി ആയിരം ദിര്‍ഹം വിസ പുതുക്കാത്തത് കൊണ്ട് പിഴയായി നല്‍കണമെന്ന് അഫ്‌സലിനോട് ആവശ്യപ്പെട്ടിരുന്നു. ഏകദേശം 20000 ഇന്ത്യന്‍ രൂപ വരും ഇത്. എന്നാല്‍ അപ്പോള്‍ അഫ്‌സലിന്റെ കൈവശം വെറും 500 ദിര്‍ഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാക്കി തുകയ്ക്ക് വിമാനത്താവളത്തിന് അടുത്ത് തന്നെ താമസിക്കുന്ന സുഹൃത്തില്‍ നിന്ന് വാങ്ങാനായി ശ്രമം. സുഹൃത്തിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പണവുമായി ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയെങ്കിലും അഫ്‌സലിന് വിമാനത്തില്‍ കയറാനായില്ല.

അഫ്‌സല്‍ പണവുമായി എത്തുന്നതിന് പത്ത് മിനുട്ട് മുമ്പാണ് ബോര്‍ഡിംഗ് ഗേറ്റ് അടച്ചത്. പിന്നീട് പല തവണ അപേക്ഷിച്ചെങ്കിലും വിമാനത്തില്‍ കയറാനായില്ല. നിരാശനായ അഫ്‌സല്‍ ഇക്കാര്യം അമ്മയെ വിളിച്ച് പറഞ്ഞു. സാരമില്ലെന്ന് പറഞ്ഞ് വീട്ടുകാരും അഫ്‌സലിനെ ആശ്വസിപ്പിച്ചിരുന്നു. നിരാശനായി മടങ്ങുമ്പോള്‍ വൈകിയ നിമിഷത്തെ അഫ്‌സല്‍ ഒരുപാട് തവണ ശപിച്ചിട്ടുണ്ടാവും. അധികം വൈകാതെയാണ് അപകടത്തിന്റെ വാര്‍ത്ത അഫ്‌സല്‍ അറിയുന്നത്. തന്റെ ജീവന്റെ വിലയുള്ള ആ പത്ത് മിനുട്ടിന് നന്ദി പറയുകയാണ് ഇപ്പോള്‍ അഫ്‌സല്‍. അമ്മയുടെ പ്രാര്‍ത്ഥനകളാണ് രക്ഷിച്ചതെന്ന വിശ്വാസത്തിലാണ് ഈ യുവാവ്. വൈകാതെ തന്നെ തിരിച്ച് നാട്ടിലെത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

English summary
karipur flight crash: kannur native miss the flight escaped from tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X