Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാന അപകടം: വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നോ? സൂചന ഇങ്ങനെ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നതായി സൂചന. ഗ്ലോബല്‍ ഫ്‌ലൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ആണ് ഇത്തരം ഒരു സൂചന നല്‍കുന്നത്.

കനത്ത മഴ കാരണം പൈലറ്റിന് റണ്‍വേ കാണാന്‍ ആകാത്ത സാഹചര്യം ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിട്ടുണ്ടാകാം എന്നും അതിനാല്‍ ആയിരിക്കാം രണ്ടാമതും ലാന്‍ഡിങ്ങിന് ശ്രമിച്ചത് എന്നും കരുതുന്നു. ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാലേ ഇത് സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.

Karipur Flight Accident

വിമാനത്താവളത്തിന് മുകളില്‍ എത്തിയതിന് ശേഷം 20 മിനിട്ടോളം വിമാനം ആകാശത്ത് വട്ടം ചുറ്റിയിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഒരുതരത്തിലും ഉള്ള മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ നല്‍കിയിരുന്നില്ലെന്നും പറയുന്നുണ്ട്.

ടേബിള്‍ ടോപ്പ് വിമാനത്താവളം ആയതിനാല്‍ ആണ് അപകടം ഇത്രയും ഗുരുതരമായത്. ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് പുറത്തെത്തുകയും കുത്തനെയുള്ള താഴ്ചയിലേക്ക് വീഴുകയും ആയിരുന്നു എന്നാണ് കരുതുന്നത്. ഈ വീഴ്ചയില്‍ ആണ് വിമാനം രണ്ടായി പിളര്‍ന്നത്. വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ തന്നെയാണ് വിമാനം പതിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

ടേബിള്‍ ടോപ്പ് റണ്‍വേകള്‍ ഉള്ള വിമാനത്താവളങ്ങള്‍ പൈലറ്റുമാര്‍ക്ക് എന്നും പേടി സ്വപ്‌നമാണ്. മഴക്കാലങ്ങളില്‍ പ്രത്യേകിച്ചും. കനത്ത മഴയോ മൂടല്‍ മഞ്ഞോ കാഴ്ച മറക്കുന്ന സാഹചര്യങ്ങളില്‍ ഇത്തരം റണ്‍വേകളില്‍ വിമാനമിറക്കുക ഏറെ ശ്രമകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+