• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മരിക്കാത്ത കുട്ടി മരിച്ചുവെന്ന്... ഡാം വിവാദത്തിന് പിറകേ മനോരമയ്ക്ക് മറ്റൊരു വൻ പിഴവ്; രൂക്ഷവിമർശനം

കോഴിക്കോട്: കേരളത്തിലെ അഞ്ച് ഡാമുകള്‍ തകര്‍ന്നു എന്ന് മനാരോമ ന്യൂസിലെ വാര്‍ത്ത അവതാരക നിഷ പുരുഷോത്തമന് നാക്കുപിഴ സംഭവിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഒരു പിഴവാണ് സംഭവിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് അഞ്ച് ഡാമുകള്‍ തകര്‍ന്നുവെന്ന് മനോരമയ്ക്ക് നാക്കുപിഴ; പിഴവ് പറ്റിയത് നിഷ പുരുഷോത്തമന്

'മരിച്ചവരുടെ പേരുകൾ ഉടനടി കൊടുക്കുന്ന മാധ്യമപ്രവർത്തകരുടെ പേര് ഒന്ന് സ്‌ക്രോൾ ചെയ്താല്‍ മതി'

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് മനോരമ ന്യൂസിന് വലിയ പിഴവ് പറ്റിയത്. ജീവനോടെയുള്ള ഒരു കുഞ്ഞിന്റെ പേരായിരുന്നു വാര്‍ത്തയിലും ബ്രേക്കിങ് ന്യൂസിലും തെറ്റായി നല്‍കിയത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.

മരിച്ചുവെന്ന് വാര്‍ത്ത

മരിച്ചുവെന്ന് വാര്‍ത്ത

കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന നാല് വയസ്സുള്ള കുട്ടിയെ കുറിച്ചായിരുന്നു മനോരമ ന്യൂസ് തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി ജീവനോടെ ഇരിക്കവെ ആയിരുന്നു ഇത്. കുട്ടിയുടെ ബന്ധുക്കള്‍ ഇക്കാര്യം അതിനകം തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എങ്ങനെ വന്നു

എങ്ങനെ വന്നു

അപകടം നടന്ന ഉടന്‍ തന്നെ മരിച്ചവരുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ബ്രേക്കിങ് ന്യൂസ് ആയി പുറത്ത് വിടേണ്ടതുണ്ടോ എന്ന ചര്‍ച്ച ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് മരണവാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മറ്റ് ചില മാധ്യമങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട് എന്ന് ആക്ഷേപമുണ്ട്.

 ഉറപ്പാക്കാതെ

ഉറപ്പാക്കാതെ

മരണ വാര്‍ത്തയുടെ കാര്യത്തിലെങ്കിലും മാധ്യമങ്ങള്‍ ഇത് ശ്രദ്ധിക്കേണ്ടതാണ് എന്നാണ് പലരുടേയും അഭിപ്രായം. കൃത്യമായി ക്രോസ്സ് ചെക്ക് ചെയ്യാതെ ഇത്തരത്തില്‍ വ്യാജ വാര്‍ത്ത കൊടുക്കുന്നത് നൈതികതയ്ക്ക് നിരക്കുന്നതല്ലെന്നും ആക്ഷേപം ഉയര്‍ത്തുന്നുണ്ട്.

cmsvideo
  ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും
  അഡ്വ ഐഷ പി ജമാല്‍ പറയുന്നു

  അഡ്വ ഐഷ പി ജമാല്‍ പറയുന്നു

  ആ കുട്ടിയേയും വീട്ടുകാരേയും കുറിച്ചുള്ള വിവരങ്ങള്‍ ഒരു രാത്രി മുഴുവന്‍ തിരക്കുകയും അവര്‍ സുരക്ഷിതരെന്ന് തിരിച്ചറിയുകയും ചെയ്ത ആളാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയ ഐഷ പി ജമാല്‍. എന്നാല്‍ രാവിലെ മനോരമ ന്യൂസില്‍ ആദ്യം കണ്ടത് ഈ കുട്ടി മരിച്ചു എന്ന വാര്‍ത്തയായിരുന്നു.

  വലിയ ഷോക്ക്

  വലിയ ഷോക്ക്

  രണ്ട് മണിക്കൂറോളം ഈ കുഞ്ഞിനെ അന്വേഷിച്ചുകൊണ്ടിരുന്ന തനിക്ക് വലിയ ഷോക്ക് ആയിരുന്നു ആ വാര്‍ത്ത എന്നാണ് ഐഷ പി ജമാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സുരക്ഷിതമായി ഉണ്ടായിരുന്ന കുഞ്ഞ് എങ്ങനെ മിംസ് ആശുപത്രിയില്‍ മരണപ്പെട്ടു എന്ന് താന്‍ ആശ്ചര്യപ്പെട്ടു എന്നും അവര്‍ പറയുന്നുണ്ട്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുട്ടി സുരക്ഷിതയാണെന്ന് തിരിച്ചറിയുകയും ചെയ്തു.

  എന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്നത്

  എന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്നത്

  എന്തിനാണ് മനോരമേ, ഈ ദുരന്തമുഖത്തും തെറ്റായ വാര്‍ത്തകള്‍ കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് അഡ്വ ഐഷ ചോദിക്കുന്നത്. ആ വാര്‍ത്ത കണ്ട കുഞ്ഞിന്റെ ബന്ധുക്കള്‍, കുറച്ച് സമയമാണെങ്കില്‍ പോലും അന്വേഷിച്ചുകൊണ്ടിരുന്ന ഞങ്ങള്‍ കുറച്ച് പേര്‍ത്ത് ഉണ്ടായ ആഘാതം എത്ര വലുതാണെന്ന് അറിയാമോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.

  മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എങ്കിലും

  മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എങ്കിലും

  ഇനിയെങ്കിലും മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴെങ്കിലും ക്രോസ്സ് ചെക്ക് ചെയ്ത് വാര്‍ത്ത പ്രസിദ്ധീകരിക്കണം എന്നാണ് അഡ്വ ഐഷ മനോരമ ന്യൂസിനോട് പറയുന്നത്. അപകടങ്ങളുടെ സമയത്ത് ഉറ്റവരെ തിരയുന്നവരെ സംബന്ധിച്ച് അവരുടെ ജീവന്റെ വിലയായിരിക്കും ഈ വാര്‍ത്തയ്ക്ക് എന്നും ഐഷ പറയുന്നു.

  അഡ്വ ഐഷ ജമാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

  കരിപ്പൂർ വിമാനാപകടം: കാരണം ടേബിൾ ടോപ് അല്ല? ഓവർഷൂട്ടിങ്, ടെയിൽ വിൻഡ്, ഹൈഡ്രോപ്ലെയിനിങ്? വിലയിരുത്തൽ

  'പിടിച്ചു വലിച്ചപ്പോള്‍ കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'; രക്ഷാപ്രവര്‍ത്തനത്തിലെ നടുക്കുന്ന അനുഭവം

  English summary
  Karipur Flight Mishap: Manorama News wrongly reported the death of 4 year old girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X