കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച കുട്ടിയ്ക്ക് പകരം പരിക്കേറ്റകുട്ടിയുടെ പേര്... യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? ആരുടെ പിശക്...

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ 18 പേരാണ് മരിച്ചത്. അതില്‍ ഒരു കുട്ടിയുടെ പേര് മാറി, ജീവനോടെയുള്ള ഒരു കുട്ടിയുടെ പേര് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ ആയിരുന്നു ഈ പിഴവ് സംഭവിച്ചത്. നോരമ ന്യൂസ് ആണ് ഈ വിഷയത്തില്‍ ഏറ്റവും അധികം ആക്രമിക്കപ്പെട്ടത്.

മരിക്കാത്ത കുട്ടി മരിച്ചുവെന്ന്... ഡാം വിവാദത്തിന് പിറകേ മനോരമയ്ക്ക് മറ്റൊരു വൻ പിഴവ്; രൂക്ഷവിമർശനംമരിക്കാത്ത കുട്ടി മരിച്ചുവെന്ന്... ഡാം വിവാദത്തിന് പിറകേ മനോരമയ്ക്ക് മറ്റൊരു വൻ പിഴവ്; രൂക്ഷവിമർശനം

മലപ്പുറം പിആര്‍ഡിയ്ക്ക് വന്ന പിഴവാണ് പ്രശ്‌നമായത് എന്നായിരുന്നു ഇതില്‍ മനോരമ ന്യൂസ് നല്‍കിയ വിശദീകരണം. ആശുപത്രിയില്‍ നിന്ന് ലഭിച്ചതും ഇതേ പേര് തന്നെ ആയിരുന്നു എന്നാണ് വാദം. എന്നാല്‍ പിആര്‍ഡി തിരുത്തിയതിന് ശേഷവും മനോരമ ന്യൂസ് വാര്‍ത്ത തിരുത്തിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് വിശദമാക്കിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ അസിസ്റ്റന്റ് മാനേജര്‍ അരുണ്‍ മനമല്‍ എഴുതിയ കുറിപ്പ് വായിക്കാം...

ആശുപത്രിയില്‍ എത്തും മുമ്പേ

ആശുപത്രിയില്‍ എത്തും മുമ്പേ

രക്തമൊലിക്കുന്നവരും, അസ്ഥികള്‍ തകര്‍ന്നവരും, ഉള്‍പ്പെടെ ജീവനുണ്ടോ ഇല്ലയോ എന്ന് പോലും തിരിച്ചറിയാനാവാത്തവര്‍ വന്നുകൊണ്ടേയിരിക്കുകയാണ്...ഇതിനിടയിലാണ് ആ പിഞ്ച് കുഞ്ഞിനെയും വാരിയെടുത്ത് ആരോ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഓടിയെത്തിയത്. ആംബുലന്‍സ് ഡ്രൈവറാണോ മറ്റാരെങ്കിലുമാണോ എന്നറിയില്ല. ആശുപത്രിയിലെത്തും മുന്‍പ് തന്നെ ആ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

Recommended Video

cmsvideo
Karipur flight: plane has 375 crore's insurance | Oneindia Malayalam
എങ്ങനെ ആ പേര്...

എങ്ങനെ ആ പേര്...

മരണപ്പെടുന്നതിന് തൊട്ട് മുന്‍പ് പേര് ചോദിച്ച രക്ഷാപ്രവര്‍ത്തകരിലാരോടോ 'ഐമ' എന്ന് കുഞ്ഞു പറഞ്ഞു. കൊണ്ടുവന്നവര്‍ ആ പേര് തന്നെയാണ് പറഞ്ഞത്. സ്വാഭാവികമായും ഞങ്ങളുടെ രജിസ്റ്ററിലും ആ പേര് കടന്ന് വന്നു. കൂടെ ബന്ധുക്കളോ വിശദാംശങ്ങള്‍ അറിയാവുന്നവര്‍ ആരെങ്കിലുമോ ഇല്ലാതിരുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ അറിയാനും സാധിച്ചില്ല.

അതേ സാധിക്കുമായിരുന്നുള്ളു

അതേ സാധിക്കുമായിരുന്നുള്ളു

ആശുപത്രിയിലെത്തിയവരുടെ എല്ലാവരുടേയും പേര് തുടക്കത്തില്‍ രേഖപ്പെടുത്തിയത് ഈ രീതിയിലായിരുന്നു. ജീവന്‍ രക്ഷിക്കുന്നതിന് മാത്രമായിരുന്നു പ്രഥമ പരിഗണന എന്നതിനാല്‍ മറ്റ് കാര്യങ്ങളിലേക്ക് വിശദമായി കടക്കുവാന്‍ ആദ്യ മണിക്കൂറുകളില്‍ സാധിക്കുമായിരുന്നുമില്ല. നാല് പേരായിരുന്നു മിംസിലെത്തും മുന്‍പ് മരണപ്പെട്ടത്. പൈലറ്റ് മാരുടെ വിവരം പെട്ടെന്ന് തന്നെ സ്ഥിരീകരിക്കാനായി. മറ്റ് രണ്ടുപേരുടേയും പേരുകള്‍ പ്രാഥമികമായി നമുക്ക് ലഭിച്ച ഇത്തരം വിവരങ്ങളിലൂടെയാണ് പുറത്ത് വിട്ടത്.

പേരുകളുടെ സാദൃശ്യം

എയര്‍ ഇന്ത്യയുടെ രജിസ്റ്ററില്‍ ഐമ എന്ന പേരില്‍ ആരും ഉണ്ടായിരുന്നില്ല. അയന എന്ന പേരുള്ള കുട്ടി മിസ്സിംഗുമായിരുന്നു. പേരുലുള്ള ഈ സാദൃശ്യമായിരിക്കാം ചിലപ്പോള്‍ ആരെങ്കിലും പേര് തെറ്റായി പ്രസിദ്ധീകരിക്കാനിടയാക്കിയത്. മരണപ്പെട്ടത് ഐമയല്ല മറ്റൊരു പേരുള്ള കുട്ടിയാണ് എന്ന സ്ഥിരീകരിച്ചത് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമായിരുന്നു. സ്ഥിരീകരിച്ച വിവരം ഉടന്‍ തന്നെ എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു.

ഇത്രയും വലിയ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ്-ടാക്‌സി ഡ്രൈവര്‍മാര്‍, പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍....എല്ലാവരുടേയും സേവനത്തെ നന്ദിയോടെ സ്മരിക്കുന്നു.

 മനോരമയ്ക്ക് സംഭവിച്ചത്

മനോരമയ്ക്ക് സംഭവിച്ചത്

പിആർഡിയിൽ നിന്ന് തിരുത്ത് ലഭിച്ച ശേഷം മനോരമ ന്യൂസും ഇത് തിരുത്തിയിരുന്നു. എന്നാൽ രാവിലെ അവരുടെ വാർത്താ ബുള്ളറ്റിനിൽ ഈ കുട്ടിയുടെ പേര് പിന്നേയും തെറ്റായി കടന്നുവന്നു. ഇതാണ് വലിയ രോഷത്തിന് വഴിവച്ചത്. സാങ്കേതിക തകരാർ കൊണ്ടായിരുന്നു അത് സംഭവിച്ചത് എന്നാണ് മനോരമ നൽകുന്ന വിശദീകരണം.

'മനോരമയെ മാത്രം ടാർഗറ്റ് ചെയ്യുന്ന സിപിഎം പ്രൊഫൈലുകളുടെ ഉദ്ദേശം വേറെയാണ്, ടാർണിഷ് ചെയ്യാൻ ശ്രമം''മനോരമയെ മാത്രം ടാർഗറ്റ് ചെയ്യുന്ന സിപിഎം പ്രൊഫൈലുകളുടെ ഉദ്ദേശം വേറെയാണ്, ടാർണിഷ് ചെയ്യാൻ ശ്രമം'

English summary
Karipur Flight Mishap: Why the name of deceased girl reported wrongly? Hospital staff explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X