സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
രാമനാട്ടുകര സംഭവത്തിന് പിന്നാലെ അർജുന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു കസ്റ്റംസും പൊലീസും
കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തുന്നതിലും കടത്തുന്ന സ്വർണം തട്ടിയെടുക്കുന്നതിലും നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് അർജുൻ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. രാമനാട്ടുകര സംഭവത്തിന് പിന്നാലെ അർജുന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു കസ്റ്റംസും പൊലീസും.

അഭിഭാഷകർക്കൊപ്പമാണ് അർജുൻ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അർജുന്റെ ഭീഷണി ഓഡിയോ സന്ദേശവും പുറത്തു വന്നിരുന്നു. രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും എത്തിയത്.
25 വയസ് മാത്രം പ്രായമുള്ള അർജുൻ ആയങ്കി. സ്വർണകടത്തിന് പുറമെ ഇത്തരത്തിൽ മറ്റുള്ളവർ കടത്തിക്കൊണ്ടുവരുന്ന സ്വർണം പിടിച്ചുപറിച്ചുമാണ് ഇയാൾ കഴിഞ്ഞ നാല് വർഷത്തോളമായി പ്രവർത്തിക്കുന്നത്. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുനിനെ ഒരു വർഷം മുൻപ് പാർട്ടി പുറത്താക്കിയിരുന്നു. എന്നാൽ ഇപ്പോഴും പാർട്ടി മറയാക്കിയാണ് അർജുന്റെ പ്രവർത്തനം. എന്നാൽ അർജുനെ പൂർണമായും തള്ളി പാർട്ടി രംഗത്തെത്തി.
കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം
അതേസമയം അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമൻ ശ്രീലാലിനെയും കസ്റ്റംസ് തിരയുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങളുടെതായി പുറത്തുവന്ന ഫോൺ സംഭാഷണങ്ങളിൽ നിന്ന് ശ്രീലാലിന്റെ ശബ്ദം നാട്ടുകാർ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖകളിൽ നിന്നാണ് ശ്രീലാലിന്റെ ശബ്ദം നാട്ടുകാർ തിരിച്ചറിഞ്ഞത്. പാനൂർ , മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ട് എന്നാണ് കസ്റ്റംസിന്റെ നിഗമനം.
ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു
Recommended Video
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications