Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂർ സ്വർണക്കടത്ത്: കൊടുവള്ളി സംഘത്തിലെ അഞ്ച് പേർകൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 16 പേർ

സൂഫിയാനുമായി അടുത്ത ബന്ധമുള്ള റിയാസിന്റെ നേതൃത്വത്തിൽ രണ്ട് വണ്ടികളിലായി എട്ട് പേരാണ് അന്നേദിവസം കരിപ്പൂരിലെത്തിയത്

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അഞ്ച് പേർകൂടി അറസ്റ്റിലായി. കൊടുവള്ളി സംഘത്തിന്റെ ഭാഗമായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നേര​​ത്തേ പിടിയിലായ കൊടുവള്ളി വാവാട് സ്വദേശി സുഫിയാനിൽ നിന്നാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് സൂഫിയാൻ.

Gold Smuggling

സൂഫിയാനുമായി അടുത്ത ബന്ധമുള്ള റിയാസിന്റെ നേതൃത്വത്തിൽ രണ്ട് വണ്ടികളിലായി എട്ട് പേരാണ് അന്നേദിവസം കരിപ്പൂരിലെത്തിയത്. സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുള്ളവരാണ് സംഘമെന്ന് പൊലീസ് അറിയിച്ചു. വയനാട്ടിലേക്ക് കടക്കാനിരിക്കെ താമരശ്ശേരി ചുരത്തിൽ നിന്നാണ് പ്രത്യേക സംഘം ഇവരെ പിടികൂടിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. സംഘത്തിലുൾപ്പെട്ട മൂന്ന് പേരെകൂടി ഇനിയും പിടികൂടാനുണ്ട്.

Recommended Video

cmsvideo
    WHO's warning about delta plus virus

    രാമനാട്ടുകര വാഹനാപകടത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ മരിച്ചതിന് പിന്നാലെ സൂഫിയാന്‍ സംഭവസ്ഥലത്ത് എത്തിയെന്ന റിപ്പോര്‍ട്ടില്‍ നിന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം സൂഫിയാന്‍ കീഴടങ്ങിയത്. തുടര്‍ന്ന് മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സൂഫിയാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+