Get Updates
Get notified of breaking news, exclusive insights, and must-see stories!

കരീഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു?

പഴയ ബോളിവുഡ് റാണി കരീഷ്മ കപൂര്‍ അടുത്തിടെ വാര്‍ത്തളില്‍ അത്രക്കൊന്നും നിറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു വിവാഹ വര്‍ത്തയുമായി കരീഷ്മ വീണ്ടും എത്തുകയാണ്.

കരീഷ്മയുടെ ആദ്യ വിവാഹം വ്യവസായി ആയ സഞ്ജയ് കപൂറിനെയായിരുന്നു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ടായി. സമൈറയും, കിയാന്‍ രാജ് കപൂറും. പക്ഷേ ഈ വിവാഹത്തിന് പിന്നീട് അധികം ആയുസ്സുണ്ടായില്ല. ആ കഥ പിറകേ പറയാം.

Karishma Kapoor

കരീന ഇപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്നതും ഒരു വ്യവസായപ്രമുഖനാണെന്നാണ് വിവരം. പേര് സന്ദീപ് തോഷ്‌നിവാള്‍. അറിയപ്പെടുന്ന ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സിഇഒ ആണ്. കരീഷ്മയും സന്ദീപും തമ്മില്‍ കുറേ നാളായി അടുപ്പം തുടങ്ങിയിട്ട് എന്നാണ് വാര്‍ത്തകള്‍. അതിന് കാരണം മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂറുമായുള്ള പുണക്കവും.

സഞ്ജയും കരീഷ്മയും സുഖമായി ജീവിക്കുന്നതിനിടെയാണ് ഇവര്‍ക്കിടയിലേക്ക് പ്രിയ സച്ച്‌ദേവ് എന്നൊരു സ്ത്രീ കടന്നുവരുന്നത്. സഞ്ജയിന്റെ അടുപ്പക്കാരിയായിരുന്നു ഇവര്‍. ഇതോടെ സഞ്ജയുമായി കരീഷ്മ പിണങ്ങി. പിന്നീട് മക്കളേയും കൂട്ടി മുംബൈയിലെ മറ്റൊരു വീട്ടിലായിരുന്നു താമസം.

എന്തായാലും ഇതിന് ശേഷമാണ് കരീഷ്മയക്ക് സന്ദീപുമായി അടുപ്പം തുടങ്ങിയത്. സന്ദീപ് തോഷ്‌നിവാളും ഏതാണ്ട് കരീഷ്മയെപ്പോലെ തന്നെയാണ്. മുമ്പൊരു വിവാഹം കഴിച്ചിട്ടുണ്ട്. അതില്‍ രണ്ട് കുട്ടികളും ഉണ്ട്.

എന്തായാലും വിവാഹം ഉടന്‍ നടന്നേക്കും എന്നാണ് വാര്‍ത്തകള്‍. സഞ്ജയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താനുള്ള നടപടികളെല്ലാം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+