കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാര്‍ഡ് കവി കരിവള്ളൂര്‍ മുരളി ഏറ്റുവാങ്ങി

  • By Desk
Google Oneindia Malayalam News

വടകര : പുരോഗമന കലാ സാഹിത്യ സംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ അവാര്‍ഡുകള്‍ കവി കരിവള്ളൂര്‍ മുരളി വിതരണം ചെയ്തു. സഹകരണ ആശുപത്രിക്ക്സമീപം നവഭാവന കണ്ണങ്കുഴിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. കടത്തനാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. സിപി അബൂബക്കര്‍ മാധവിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി.

റിട്ടയേഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചുറിട്ടയേഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു

35 വയസുവരെ പ്രായമുള്ളവരുടെവിഭാഗത്തില്‍ വിമീഷ് മണിയൂരിനും, 15 വയസുവരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ എഎസ് നദിക്കുമാണ് അവാര്‍ഡുകള്‍. അനില്‍ ആയഞ്ചേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജന്‍ തിരുവോത്ത് രചിച്ച 'മാധവിയമ്മ' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. മധു കടത്തനാട് പുസ്തകം ഏറ്റുവാങ്ങി.

രാജന്‍ തിരുവോത്ത്, എംടി നാരായണന്‍, കെപി ഗോപിനാഥ്, അന്നപൂര്‍ണ്ണ, കെകെ പത്മനാഭന്‍, ട്രസ്റ്റ് ചെയര്‍മാന്‍ കെ ചന്ദ്രിക, കെ ശ്രീശന്‍ സംസാരിച്ചു.

award

കവിയരങ്ങ് ഡോ. ബിനീഷ് പുതുപ്പണം ഉദ്ഘാടനം ചെയ്തു. കുഞ്ഞനന്തന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ എടച്ചേരി, സജീവന്‍ ചെമ്മരത്തൂര്‍, വിമീഷ്മ ണിയൂര്‍, എഎസ് നദി, അപര്‍ണ്ണ ചിത്രകം, ആര്‍ ജീവനി, കെകെ രഘൂത്തമന്‍, പുഷ്പ മോഹന്‍, എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം താജ് തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച 'ശബ്ദിക്കുന്ന മുറിവുകള്‍' എന്ന നാടകവും അരങ്ങേറി.
English summary
karivaloor murali got kadathanad madhaviyamma memorial poetry award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X